‘ഇരുപതിലധികം തവണ ചിത്ര പാടിയ ആ പാട്ട് ഞാൻ കേട്ടിട്ടുണ്ട്’: എന്റെ ചരിത്ര രേഖയിലെ ചിത്രഗീതങ്ങൾ

സാൻ

കന്യാകുമാരിയിലേക്കുള്ള ഒരു ബസ് യാത്ര, ജീവിതത്തിൽ നഷ്ടങ്ങളുടെ കണക്കെടുത്തുകൊണ്ടിരിക്കുന്ന കാലം. അന്നാണ് ഞാൻ കെ എസ് ചിത്രയെന്ന ഗായികയെ തിരഞ്ഞു പിടിച്ച് കേൾക്കാൻ തുടങ്ങുന്നത്. അതുവരെ ഇല്ലാത്ത ഒരു പാട്ടുകേൾക്കൽ ശീലം പെട്ടെന്ന് പൊട്ടിമുളച്ചത് പ്രേമനൈരാശ്യം കൊണ്ട് തന്നെയായിരുന്നു. നാഗർകോവിലിൽ ചതുപ്പു നിലങ്ങൾക്ക് നടുവിലൂടെ ബസ്സ് നീങ്ങുമ്പോഴാണ് ഞാൻ ‘മേഘമൽഹാർ’ എന്ന സിനിമയിലെ കെ എസ് ചിത്ര പാടിയ പാട്ടുകൾ കേൾക്കുന്നത്. ‘പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ’, കുറഞ്ഞത് ഇരുപത് പ്രാവശ്യമെങ്കിലും ഞാനാ പാട്ട് ആവർത്തിച്ചു കേട്ടു. അന്ന് തുടങ്ങിയ ആ പാട്ടുകേൾക്കൽ ഇന്നും തുടരുന്നു, അതേ പാട്ട് ഇന്നും അത്രതന്നെ വട്ടം ഞാൻ ആവർത്തിച്ചു കേൾക്കുന്നു.

ALSO READ: മാലിന്യത്തിൽ നിന്ന് സിഎൻജി; സംസ്ഥാന സർക്കാരിൻ്റെ ഉറപ്പ് പാലിക്കപ്പെടുന്നതിൻ്റെ പ്രധാനചുവടുവെപ്പ്;മന്ത്രി പി രാജീവ്

ആദ്യമായി മനസ്സിനിഷ്ടപ്പെട്ട ഒരു പാട്ട് ബോംബെ സിനിമയിലെ ‘കണ്ണാലനെ’ ആയിരുന്നു. അന്ന് മനീഷ കൊയ്‌രാളയെ മാത്രമേ ഞാൻ ശ്രദ്ധിച്ചിരുന്നുള്ളൂ. ഒരു അഞ്ചുവയസ്സുകാരന്റെ മനസ്സിൽ അവരാണ് ആ പാട്ടുപാടുന്നത്. മനോഹരമായ ആ ശബ്ദം, പ്രണയവും ജീവിതത്തിന്റെ അതിർവരമ്പുകളുമൊക്കെ സംസാരിക്കുന്ന ആ പാട്ട് പാടിയത് ചിത്രയായിരുന്നു എന്ന് വർഷങ്ങൾക്കിപ്പുറമാണ് ഞാൻ തിരിച്ചറിയുന്നത്. ചിത്രയുടെ ശബ്ദം പാട്ടുകളുടെ ചരിത്രമുറങ്ങുന്ന ഒരു പുരാതന മ്യൂസിയം പോലെയാണ്. മനുഷ്യനുള്ള കാലത്തോളം ജീവിച്ചിരിക്കുന്നത് ചരിത്രമാണല്ലോ. ഭാഷകൾക്കതീതമായി ചിത്രയുടെ നിരവധി ഗാനങ്ങൾ ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ ഞാൻ ആവർത്തിച്ചു കേട്ടിട്ടുണ്ട്.

ALSO READ: മണിപ്പൂര്‍ കലാപം: പ്രധാനമന്ത്രി സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കണം; സഭാധ്യക്ഷന് കത്ത് നല്‍കി എ എ റഹീം എംപി

മലയാളത്തിൽ ഇത്രത്തോളം ആഘോഷിക്കപ്പെട്ട ഒരു ഗായിക മുൻപ് ഉണ്ടായിട്ടില്ല. അവർ കാലഘട്ടത്തിനനുസരിച്ചു കൂടുതൽ ഭംഗിയിൽ പാടിക്കൊണ്ടേയിരിക്കുന്നു. പ്രായമാകും തോറും അവരുടെ ശബ്ദങ്ങൾക്ക് മാധുര്യം കൂടിക്കൊണ്ടേയിരിക്കുന്നു. തൊണ്ണൂറുകളിലെ ജെനറേഷനെല്ലാം തന്നെ കെ എസ് ചിത്രയുടെ പാട്ടുകൾക്കൊപ്പം ഒരു ജീവിതകാലം ആഘോഷിച്ചു തീർക്കാൻ സാധിച്ചിട്ടുണ്ട്. സമ്മർ ഇൻ ബത്‌ലഹേം അല്ലെങ്കിൽ പ്രണയവർണങ്ങൾ ടി വിയിൽ വരുമ്പോൾ അയൽപ്പക്കത്തെ മുതിർന്ന ചേച്ചിമാരെല്ലാം തന്നെ ആ സിനിമകളിലെ പാട്ടുകൾക്കായി അന്നൊക്കെ കാത്തിരിക്കുമായിരുന്നു. യുവജനോത്സവങ്ങളിൽ അവരൊക്കെത്തന്നെ ചൂളമടിച്ചു കറങ്ങി നടക്കും എന്ന പാട്ടുകൾ വച്ച് മനോഹരമായി നൃത്തം ചെയ്യുമായിരുന്നു. അത്രത്തോളം ഒരു ജനറേഷനെ തന്നെ വലിയ രീതിയിൽ സ്വാധീനിച്ച ഗായികയാണ് കെ എസ് ചിത്ര.

ALSO READ: ഒമാനില്‍ പുതിയ തൊ‍ഴില്‍ നിയമം, തൊ‍ഴില്‍ സമയം എട്ട് മണിക്കൂര്‍, പുരുഷന്മാർക്ക് പിതൃത്വ അവധി

പുരുഷാധിപത്യ സ്വഭാവമുള്ള ഒരു മേഖലയിൽ ചിത്ര എങ്ങനെ ഇത്രയും കാലം പിടിച്ചു നിന്നു എന്ന് ചോദിച്ചാൽ അവരുടെ ശബ്ദത്തിന് പകരം വെക്കാൻ ഭൂമിയിൽ മറ്റൊരു ശബ്ദമില്ലാരുന്നു. പല ഗായികമാരും, പല മികച്ച ഗാനങ്ങളും വന്നുപോയിട്ടും കേരളത്തിന്റെ വാനമ്പാടിയെന്ന പേരിൽ അന്നുമിന്നും എന്നും കെ എ എസ് ചിത്ര മാത്രമേ ഉണ്ടായിട്ടുള്ളൂ. അവരുടെ ശബ്ദമാണ് അവരുടെ ആയുധം, ഏത് കഠിന ഹൃദയമുള്ള മനുഷ്യനെയും ഒരു നിമിഷത്തേക്ക് നിശ്ചലമാക്കാൻ കഴിയുന്ന ശബ്ദങ്ങളിലൊന്ന് കെ എസ് ചിത്രയുടേതാണ്. ശോഭനയും മഞ്ജുവും അടക്കമുളള താരങ്ങൾ പോലും ഒരു കാലത്ത് പാട്ടുകൾ പാടി തിളങ്ങി നിന്നത് ചിത്രയുടെ ശബ്ദത്തിന്റെ ഭംഗിയിലായിരുന്നു.

ALSO READ: എന്റെ മകളുടെ മരണത്തോടുകൂടി ഞാന്‍ ആ കാര്യം മനസിലാക്കി; ചിത്രയുടെ തുറന്നുപറച്ചില്‍, ഒടുവില്‍ വീണ്ടും തിരിച്ചുവരവ്

സംഗീതത്തിന്റെ മാന്ത്രികത ഇന്നും നിലനിർത്തുന്ന ഗായികയാണ് കെ എസ് ചിത്ര. പ്രായം വെറും നമ്പറെന്ന് ചില മനുഷ്യരുടെ കാര്യത്തിൽ നമ്മൾ എഴുതി ചേർക്കാറുള്ളത് പോലെ കെ എസ്‌ ചിത്രയുടെ പ്രായവും കൂടും തോറും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഓരോ പാട്ടുകൾക്കും ഓരോ കാലഘട്ടത്തോട് ചിലത് പറയാനുണ്ട്, ഓരോ കാലഘട്ടവും പാട്ടുകളോടും ചിലത് പറയുന്നുണ്ട്. അതിലെല്ലാം കെ എസ് ചിത്രയെന്ന ഗായികയുടെ പേര് കാണും. അവരുടെ ശബ്ദം റേഡിയോയിൽ നിന്ന് ടി വിയിലേക്ക് തുടർന്ന് ഫോണുകളിലേക്ക് അങ്ങനെയങ്ങനെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.

ALSO READ: എളുപ്പവഴിയിൽ പണം സമ്പാദിക്കാൻ ശ്രമിച്ചു; ക്രിപ്റ്റോ ട്രേഡിങ്ങിന്റെ പേരിൽ നഷ്ടമായത് ലക്ഷങ്ങൾ;ഫേസ്ബുക് പോസ്റ്റുമായി കേരളാപൊലീസ്

ചിത്ര പാടുമ്പോൾ ചരിത്രമുണ്ടാകുന്നു എന്ന് പറഞ്ഞ ഒരു പാട്ടുകാരി സുഹൃത്തിന്റെ വാക്കുകൾ കടമെടുത്താൽ, മലയാളത്തിലെ നിലയ്ക്കാത്ത കുയിൽനാദമാണ് കെ എസ് ചിത്ര. പാട്ടും മനുഷ്യന്റെ ജീവിതവും മാനസിക വ്യാപാരങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന ഭൂമിയിൽ ഒരിക്കലെങ്കിലും കെ എസ് ചിത്രയുടെ പാട്ടു കേൾക്കാത്ത മൂളാത്ത മലയാളികൾ ഉണ്ടായിരിക്കില്ല.

ALSO READ: മഴയ്ക്ക് സാധ്യത;അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

മനുഷ്യന്റെ എല്ലാവിധ ഇമോഷനുകളെയും തൊട്ടുപോയിട്ടുണ്ട് പലവട്ടം ചിത്രയുടെ ശബ്ദങ്ങൾ. പ്രണയവും വിരഹവും ജീവിതത്തിലെ നിസ്സഹായാവസ്ഥയും രതിയും ദാരിദ്ര്യവും ധർമ്മ സങ്കടങ്ങളുമെല്ലാം ചിത്രയുടെ പാട്ടുകളിലൂടെ നമ്മൾ അനുഭവിച്ചിട്ടുണ്ട്. നിലയ്ക്കാത്ത ബിഥോവൻ സംഗീതം പോലെ ഒരു നൂറ്റാണ്ടിൽ നിന്ന് മറ്റൊരു നൂറ്റാണ്ടിലേക്ക് ചിത്രയുടെ പാട്ടുകൾ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. സംഗീതമില്ലാതെ മനുഷ്യനില്ല, അവ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന കാലത്തോളം കെ എസ് ചിത്രയുടെ പാട്ടുകളും ശബ്ദവും പുനർജനിച്ചുകൊണ്ടേയിരിക്കും.

കെ എസ് ചിത്ര @60

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News