സിപിഐഎം പ്രവർത്തകൻ സി അഷ്റഫ് വധക്കേസ്: നാലു ആർഎസ്എസ്സുകാർ കുറ്റക്കാർ

c-ashraf

സിപിഐഎം പ്രവർത്തകൻ സി അഷ്റഫിനെ വധിച്ച കേസിൽ പ്രതികളായ 4 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ശിക്ഷാവിധി അൽപ്പസമയത്തിനകമുണ്ടാകും.

ഒന്നു മുതൽ നാലു വരെ പ്രതികളാണ് കുറ്റക്കാരെന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. 2011 മെയ് 21-നാണ് സിപിഐഎം പ്രവർത്തകനായ അഷ്റഫിനെ ആർഎസ്എസ്സുകാർ അതിക്രൂരമായി കൊലപ്പെടുത്തിയത്.

Read Also: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് ജീവപര്യന്തം

എരുവട്ടി പുത്തൻകണ്ടം പ്രനൂബ നിവാസിൽ എം പ്രനു ബാബു എന്ന കുട്ടൻ (34), മാവിലായി ദാസൻമുക്ക് ആർവി നിവാസിൽ ആർ വി നിധീഷ്‌ എന്ന ടുട്ടു(36), എരുവട്ടി പാനുണ്ട മണക്കടവത്ത്‌ ഹൗസിൽ വി ഷിജിൽ എന്ന ഷീജൂട്ടൻ (35), പാനുണ്ട ചക്യത്തുകാവിനടുത്ത ചിത്രമഠത്തിൽ കെ ഉജേഷ്‌ എന്ന ഉജി (34) എന്നിവരാണ് പ്രതികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News