ബി.എം.ഡബ്ല്യു വന്നതും പോയതും; വ്യാജ വാർത്തയ്ക്കപ്പുറം ചില യാഥാർഥ്യങ്ങളും ഉണ്ട്; സി ബാലഗോപാൽ

കേരളത്തിൽ വന്ന ബി എം ഡബ്ല്യു കമ്പനി ഹർത്താൽ കണ്ട് തിരിച്ചുപോയി എന്നത് പലയാവർത്തി കേട്ടവരാകും മലയാളികൾ. ഈ വാർത്തയുടെ നിജസ്ഥിതി പറയുകയാണ് പ്രമുഖ വ്യവസായി സി ബാലഗോപാൽ. മന്ത്രി പി രാജീവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രമുഖ വ്യവസായിയായ സി ബാലഗോപാൽ വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ്.

Also read:ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലും ഓസീസ് തകര്‍ന്നു വീണു

സംഭവത്തിന്റെ യാഥാർഥ്യത്തിൽ ബി എം ഡബ്ല്യു സംഘം ഇവിടെ വരുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ശേഷം അവർ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് റോഡ് മാർഗം യാത്ര ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അന്നേ ദിവസം കേരളത്തിൽ ഹർത്താൽ ആയിരുന്നു. അവർ റോഡ് മാർഗം യാത്ര ചെയ്ത് കൊച്ചിയെത്തിയതിന് ശേഷം ബി എം ഡബ്ല്യു സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥ പറഞ്ഞു അവർക്ക് ലോകത്ത് പലയിടത്തും കമ്പനികൾ ഉണ്ട്. 50 ട്രക്കുകൾ ലോഡുമായി തുറമുഖത്ത് പോയാൽ, 45 ട്രക്കുകൾ പോർട്ടിലെത്തിയാൽ അത് തന്നെ അവർക്ക് വലിയ ലാഭമാണ് ഉണ്ടാവുക. എന്നാൽ കേരളത്തിൽ 50 ട്രക്കും പോർട്ടിലെത്തും. അത് കൂടാതെ ഇന്ത്യയിൽ എല്ലാ നഗരങ്ങളിലും ഭിക്ഷാടകരെയും ചെരിപ്പില്ലാത്ത ആളുകളെയും റോഡരികിൽ കാണാൻ കഴിയും എന്നാൽ ഞങ്ങൾ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിൽ ഭിക്ഷാടകരെയോ ചെരിപ്പില്ലാത്ത ആളുകളെയോ കാണാൻ സാധിച്ചില്ല . ഇത് കേരളത്തിൽ മാത്രം കാണാൻ കഴിയുന്ന കാഴ്ചയാണ് എന്ന് അവർ ബി എം ഡബ്ല്യൂ ഉദ്യോഗസ്ഥർ തുറന്ന് പറയുകയാണ് എന്ന് സി ബാലഗോപാൽ വീഡിയോയിൽ പറഞ്ഞു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News