മതരാഷ്ട്ര വാദത്തിന്റെ കേരളത്തിലെ ഔദ്യോഗിക വക്താവ് എന്ന് പറയാവുന്ന സി ദാവൂദ്. പുച്ഛത്തിന്റെ പരകോടി ശരീര ഭാഷയിലും വാക്കുകളിലും പടർത്തി ഭഗത്സിങ്ങിനെതിരെ പറഞ്ഞു കയറുമ്പോൾ. വാക്ക് കൊണ്ട് പോലും വിയോജിക്കാതെ പ്രമോദ് രാമനും നിഷാദ് റാവുത്തറുമൊക്കെ തൊട്ടടുത്തിരുന്നതിനെ വിമർശിക്കുകയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷെമീർ ടിപി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
“നിങ്ങൾ സ്കൂളിലൊക്കെ ‘ഭഗത്സിങ്’ എന്ന് പഠിച്ചു കാണും,’ശഹീദ് ഭഗത്സിങ്’എന്നാണ് പറയാ,’ധീരദേശാഭിമാനി’എന്ന് നമ്മൾ കോപ്പിയൊക്കെ എഴുതി പഠിച്ചിട്ടുണ്ട്,
തെറ്റിയാൽ ഇമ്പോസിഷനൊക്കെ എഴുതും.
പുള്ളിക്കാരൻ എന്തായിരുന്നു പരിപാടി..?
പുള്ളിക്കാരൻ ഒരു കോടതിയിൽ ബോംബ് വെച്ച ആളാണ്,മനസ്സിലായില്ലേ..?
ഒരു മജിസ്‌ട്രേറ്റിനെ കൊല്ലാൻ നോക്കിയതാ..
അയാൾ അത് വരെ എന്തേനു..തീവ്രവാദി..!
പക്ഷെ എന്തുണ്ടായി ഓഗസ്റ്റ് 15 ന് ശേഷം
അയാൾ ശഹീദും മറ്റു പലതുമായി..
അപ്പോൾ അതാണ് കലണ്ടർ മാറുമ്പോൾ
പലതും മാറും..”
പുച്ഛത്തിന്റെ പരകോടി ശരീര ഭാഷയിലും വാക്കുകളിലും പടർത്തി മതരാഷ്ട്ര വാദത്തിന്റെ കേരളത്തിലെ ഔദ്യോഗിക വക്താവ് സി ദാവൂദ്
പടർന്നു കയറുകയാണ്. ചെറിയൊരു വാക്ക് കൊണ്ട് പോലും വിയോജിക്കാതെ പ്രമോദ് രാമനും നിഷാദ് റാവുത്തറുമൊക്കെ തൊട്ടടുത്തിരുന്ന്, അധഃപതനത്തിന്റെ പര്യായ പദങ്ങളാവുന്നുണ്ട്.
മൗദൂദി വിഭാവനം ചെയ്ത മതരാഷ്ട്ര നിർമ്മാണം പൂർത്തിയാവുന്ന കണക്ക് കലണ്ടറിൽ മാറ്റം വരുമ്പോൾ ബോംബ് മൗദൂദി എന്ന അവസ്ഥയിൽ നിന്നും ധീരദേശാഭിമാനി ദാവൂദ് എന്ന നിലയിലേക്ക് താനും ഉയർത്തപ്പെടും എന്ന് മാത്രമാണു ദാവൂദ്സാഹിബ് പറയാൻ ഉദ്ദേശിച്ചത്, അതിന് കൂട്ട് പിടിച്ചതാവട്ടെ സംഘികൾ പോലും അധിക്ഷേപിക്കാൻ ഭയന്ന,മുതിരാത്ത, ധീരനായ ഭഗത് സിങ്ങിനെയും..!
പഞ്ചാബിലെ ഐഎഎസ് ഉദ്യാഗസ്ഥനായിരുന്ന ആർ.കെ കൗശിക് ഭഗത്സിങ്ങിന്റെ അവസാന നിമിഷങ്ങളെ കുറിച്ചെഴുതിയ ലേഖനം
ഒരിക്കൽ കൂടി വായിച്ചു. ‘സുഖ്ദേവിനെയും അവരവരുടെ സെല്ലുകളിൽ നിന്നും കഴുമരത്തിലേക്കെത്തിച്ചപ്പോൾ മൂന്നുകണ്ഠങ്ങളിൽനിന്നും ഒരുമിച്ചൊരാരവം പോലെ ‘ഇൻക്വിലാബ് സിന്ദാബാദ്’ മുഴങ്ങി.
ജില്ലാ കോൺഗ്രസ് സെക്രട്ടറിയായിരുന്ന പിണ്ടി ദാസ് സോധി താമസിച്ചിരുന്നത് ജയിലിന് തൊട്ടടുത്തായിരുന്നു. അദ്ദേഹത്തിന്റെ ചെവിയിൽ വ്യക്തമായി കേട്ടു ഈ മുദ്രാവാക്യങ്ങൾ. മൂന്നു വിപ്ലവവീര്യങ്ങൾ കഴുവിലേറ്റപ്പെടുകയായി എന്ന് അദ്ദേഹം തിരിച്ചറിഞ്ഞത് ഉച്ചത്തിലുള്ള ഇൻകിലാബ് സിന്ദാബാദിലൂടെയാണ്. കഴുമരം സ്ഥാപിച്ചിരിക്കുന്ന മുറിയിൽ നിന്നും ഇൻക്വിലാബ് ഒരിക്കലേ മുഴങ്ങിയുള്ളൂ എങ്കിലും ലാഹോർ സെൻട്രൽ ജയിലിലെ ഓരോ സെല്ലുകളും അതേറ്റുവിളിച്ചത് അനവധി തവണയായിരുന്നു.
Also Read: കാസർകോട് ജില്ലാ നിയമ ഓഫീസർ ആകാശ് രവിയെ സസ്പെൻഡ് ചെയ്തു
തൂക്കിലേറ്റുന്നതിനു മുമ്പായി കഴുത്തുവരെ മറയുന്ന, കറുത്ത തുണിയിട്ടുമൂടാൻ ആരാച്ചാർ തുനിഞ്ഞെങ്കിലും ഭഗത് സിങ് അതെല്ലാം വാങ്ങി ജില്ലാ മജിസ്ട്രേറ്റിന്റെ മുഖത്തേക്കെറിയുകയാണ് ചെയ്തത്. ഭഗത് സിങ് രാജ്ഗുരുവിനെയും സുഖ്ദേവിനെയും അവസാനമായി ആലിംഗനം ചെയ്തു. ഉടൻ തന്നെ മൂന്നുപേരും തൊണ്ടപൊട്ടുമാറുച്ചത്തിൽ വിളിച്ചുപറഞ്ഞു: ”ബ്രിട്ടീഷ് സാമ്രാജ്യം തുലയട്ടെ!”
ഭഗത് സിങ്ങിന്റെയും രാജ്ഗുരുവിന്റെയും സുഖ്ദേവിന്റെയും ഭൗതികശേഷിപ്പുകൾ ഏറ്റുവാങ്ങാനുള്ള നിയോഗം സത്ലജ് നദിയ്ക്കായിരുന്നു. വായിച്ചു മുഴുമിക്കാതെ ലെനിന്റെ ജീവിതവും കഴിക്കാനാഗ്രഹിച്ച മുസ്ലിം സഹോദരന്റെ ഭക്ഷണവും എൺപത് വർഷക്കാലത്തിനിപ്പുറം ഇന്ത്യയെന്ന ഏകത്വമായി നിൽക്കുന്നതിന്റെ പേരായിരിക്കുന്നു. ഭഗത്സിങ്..’
മതവെറിയനായ,വർഗീയ വാദിയായ ദാവൂദേ, യൂണിയൻ സർക്കാരും സംഘികളുമൊന്ന് മീശ പിരിക്കുമ്പോഴേക്ക്, ഉടുമുണ്ടിൽ വിസർജ്ജിച്ചു, സാഷ്ടാംഗം പ്രണമിക്കുന്ന, നീയൊക്കെ പലയാവർത്തി വായിക്കണം ധീരനായ ഭഗത്സിങ്ങിനെ കുറിച്ച്..!!!
നിന്നെയും നിന്റെ അധമ ചിന്താധാരകളെയും തോൽപ്പിക്കാൻ, ചരിത്രത്തിലെ സമാനതകളില്ലാത്ത പോരാളിയായ ആ മനുഷ്യൻ തന്നെ, കൈമാറിയ മുദ്രാവാക്യമുണ്ട് ഈ നാട്ടിൽ. നിന്നിലൊക്കെ പുഴുവരിക്കുമ്പോഴും, മതവർഗീയതയെ ഈ നാട് ചവിട്ടി പുറത്താക്കുമ്പോഴും, തലമുറകൾ ചങ്കു പൊട്ടി വിളിക്കുന്ന മുദ്രാവാക്യം..!
ഇൻക്വിലാബ് സിന്ദാബാദ്…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here