പേട്ടയിൽ നിന്ന് കുട്ടിയെ പ്രതി തട്ടികൊണ്ടുപോയത് ഉപദ്രവിക്കാനാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു . കുട്ടിയെ ഉപേക്ഷിച്ച ശേഷം പ്രതി പലസ്ഥലത്ത് കറങ്ങി നടന്നുവെന്നും സിസിടിവിലൂടെയാണ് പ്രതിയിലേക്ക് എത്തിയത് എന്നും സി എച്ച് നാഗരാജു പറഞ്ഞു.
പ്രതിയെ കൊല്ലത്ത് നിന്ന് രാവിലെകസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സിസിടിവികൾ വിശദമായി പരിശോധിച്ചതായും അദ്ദേഹം വ്യക്തമാക്കി.പ്രതിയുടെ പേര് ഹസ്സൻ കുട്ടി എന്നാണ്.ഇയാൾ നേരത്തെ പോക്സോ കേസ് പ്രതിയാണ്. സിസിടിവിയിൽ നിന്ന് കിട്ടിയ ഫോട്ടോഗ്രാഫ് ഉപയോഗിച്ച് ജയിൽ ഹിസ്റ്ററി പരിശോധിച്ചുവെന്നും കമ്മീഷണർ വ്യക്തമാക്കി.പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും, കൂടുതൽ വിവരങ്ങൾ അതിലൂടെ വ്യക്തമാകും എന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ഷോപ്പിംഗ് മാളിലെ സീലിംഗ് തകര്‍ന്നു വീണ് രണ്ടുപേര്‍ മരിച്ചു
അരമണിക്കൂർ സ്ഥലത്തെത്തി നിരീക്ഷിച്ച ശേഷമാണ് തട്ടിക്കൊണ്ടു പോകൽ ട്രെയിനിൽ പേട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അവിടെ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.വിദ്യാഭ്യാസം കുറവുള്ള ആളും രാത്രി മുഴുവൻ കറങ്ങി നടക്കുന്ന ആളുമാണ്. പ്രതി മുൻപ് കൊല്ലത്ത് നാടോടി സംഘത്തിലെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തി. പക്ഷേ അതിൽ കേസ് ഉണ്ടായിട്ടില്ല ,അതും പരിശോധിക്കുമെന്നും കമ്മീഷണർ പറഞ്ഞു. അയിരൂരിൽ പോക്സോ ആണ് കേസ് ഉള്ളത്. മോഷണ കേസുകളിലും പ്രതി.കുട്ടിയെ ഉപേക്ഷിച്ച ശേഷം റെയിൽവേ ട്രാക്കിലൂടെ റോഡിൽ എത്തി. അവിടെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കടന്നു. കുട്ടി മരിച്ചെന്നാണ് പ്രതി കരുതിയത് അതിന്റെ ഭയം പ്രതിക്ക് ഉണ്ടായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: വ്യാജ ഓൺലൈൻ ജോലി വാഗ്ദാനങ്ങൾ; മുന്നറിയിപ്പുമായി കേരള പൊലീസ്
നിലവിലെ തട്ടിക്കൊണ്ടുപോയ കേസിലും പോക്സോ ചുമത്തും.പരാതി കിട്ടിയ സമയം പുലർച്ചെ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം സ്ഥലത്തെത്തി.360 ഡിഗ്രി പരിശോധനയാണ് അന്നുമുതൽ നടത്തിയത് എന്നും കമ്മീഷണർ വ്യക്തമാക്കി.കുട്ടിയുടെയും മാതാപിതാക്കളുടെയും ഡിഎൻഎ പരിശോധന ഫലം നാളെ കിട്ടുമെന്നാണ് പ്രതീക്ഷ.പരിചയമില്ലാത്ത കുട്ടികളെ വശീകരിച്ച് ഉപദ്രവിക്കുന്ന സ്വഭാവമുള്ള ആളാണ് പ്രതി. ഇയാൾക്ക് മാനസിക പ്രശ്നമില്ല.തട്ടിക്കൊണ്ടുപോയ സ്ഥലം മുൻ പരിചയം ഇല്ലെന്നാണ് പ്രതി പറഞ്ഞത് എന്നും സി എച്ച് നാഗരാജു പറഞ്ഞു.
സംഭവ സമയത്ത് പ്രതിക്ക് തലയിൽ മുടിയുണ്ടായിരുന്നു.പിന്നീട് പഴനിയിൽ പോയി മൊട്ടയടിച്ചു എന്നാണ് പ്രതി പറയുന്നത്.പ്രതിയുടെ കൈവശം മൊബൈൽ ഫോൺ ഉണ്ട് എങ്കിലും വിരളമായാണ് ഫോൺ ഉപയോഗിക്കുന്നത്. റോഡ് വശത്തെ തട്ടുകടകൾ പോലെയുള്ള സ്ഥലത്താണ് രാത്രികാലം വിശ്രമിക്കുന്നത്. കുഞ്ഞ് ഇപ്പോഴും സിഡബ്ല്യൂസി സംരക്ഷണത്തിൽ ആണ്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യംചെയ്യലും തെളിവെടുപ്പും നടത്തും. പ്രതിയെ പിടികൂടിയ പ്രത്യേക സംഘത്തിനെയും കമ്മീഷണർ അഭിനന്ദനം അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here