സി ഐ ഡി മൂസയുടെ രണ്ടാം ഭാഗം, വൻ അപ്‌ഡേറ്റ് പുറത്തുവിട്ട് ജോണി ആന്റണി: ആകാംക്ഷയിൽ ആരാധകർ

മലയാള സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം റിപ്പീറ്റ് വാല്യു ഉള്ള ചിത്രങ്ങളിൽ ഒന്നാണ് ദിലീപിന്റെ സി ഐ ഡി മൂസ എന്ന ചിത്രം. ഇപ്പോഴിതാ പ്രേക്ഷർ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ഒരു സൂചനയാണ് സംവിധായകൻ ജോണി ആന്റണി പുറത്തു വിട്ടിരിക്കുന്നത്. തോൽവി എന്ന സിനിമയുടെ പ്രമോഷൻ വേദിയിൽ വെച്ചായിരുന്നു സി ഐ ഡി മൂസ രണ്ടാം ഭാഗത്തെ കുറിച്ച് ജോണി ആന്റണി വെളിപ്പെടുത്തിയത്.

ALSO READ: തൃഷയെ പിന്നിലാക്കി നയൻതാര, മണിരത്നം കമൽ ഹാസൻ ചിത്രത്തിൽ ചോദിച്ചത് കോടികൾ; റിപ്പോർട്ട് പുറത്ത്

ചിത്രത്തിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കാനുള്ള പ്ലാനിങ്ങിൽ ആണ് ഇപ്പോഴുള്ളതെന്ന് ജോണി ആന്റണി പറഞ്ഞു. 2025 ൽ സിനിമ റിലീസ് ചെയ്യാൻ സാധിക്കുമെന്നും ജോണി ആന്റണി വ്യക്തമാക്കി. ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ പ്രേക്ഷകർ കാത്തിരിക്കുന്നത്. മലയാളികളെ ഇപ്പോഴും ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ചുരുക്കം ചില സിനിമകളിൽ ഒന്നാണ് സി ഐ ഡി മൂസ. 90 സ് കിഡ്‌സിന്റെയെല്ലാം ഓർമ്മകളിൽ ഇപ്പോഴും സി ഐ ഡി മൂസ എന്ന ചിത്രം തീർത്ത ഒരു ഓളമുണ്ട്. അത് തന്നെയായിരിക്കാം രണ്ടാം ഭാഗത്തെക്കുറിച്ചും ചിന്തിക്കാൻ സംവിധായകൻ ജോണി ആന്റണിയെ പ്രേരിപിപ്പിച്ചിട്ടുണ്ടാവുക.

ALSO READ: ‘ഇന്ത്യൻ സിനിമയിലെ രണ്ടു വിസ്മയങ്ങൾ’ വീണ്ടും ഒന്നിക്കുന്നു, കമൽഹാസനും മണിരത്നവും നേർക്കുനേർ; ചിത്രങ്ങൾ വൈറൽ

അതേസമയം, സംവിധാനത്തിൽ നിന്നും അഭിനയത്തിലേക്കെത്തിയ ജോണി ആന്റണി മികച്ച വേഷങ്ങളാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ധാരാളം ചിരിയുണർത്തുന്ന കഥാപാത്രങ്ങളെ ഇതിനോടകം തന്നെ ജോണി ആന്റണി വെള്ളിത്തിരയിൽ അവതരിപ്പിച്ചു കഴിഞ്ഞു . നിലവിൽ ജോണി ആന്റണി എന്ന നടൻ ഇല്ലാത്ത സിനിമകൾ തന്നെ മലയാളത്തിൽ വിരളമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News