പ്രതിപക്ഷം ഇല്ല എന്നതാണ് രാജ്യത്തെ ഇപ്പോഴത്തെ പ്രതിസന്ധി: സി.കെ പത്മനാഭന്‍

ബിജെപിക്ക് എതിരെ ഒളിയമ്പുമായി മുതിര്‍ന്ന ബിജെപി നേതാവ് സി.കെ പത്മനാഭന്‍. പ്രതിപക്ഷം ഇല്ല എന്നതാണ് രാജ്യത്തെ ഇപ്പോഴത്തെ പ്രതിസന്ധി. അവസരങ്ങള്‍ ഒരുക്കിയിട്ടും പ്രതിപക്ഷം ശക്തരാവാത്തതിന് തങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നും സി.കെ.പി പറഞ്ഞു.

അരങ്ങില്‍ ശ്രീധരന്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ ആയിരുന്നു ബിജെപിയുടെ മുതിര്‍ന്ന നേതാവ് സി.കെ പത്മനാഭന്റെ പരാമര്‍ശം.രാജ്യത്ത് ജനാധിപത്യം നേരിടുന്ന പ്രധാനവെല്ലുവിളി ശക്തമായ പ്രതിപക്ഷം ഇല്ല എന്നതാണ്. നല്ല പ്രതിപക്ഷം ഉണ്ടാക്കാനുള്ള നിരവധി അവസരങ്ങള്‍ ബിജെപി ഒരുക്കി തരുന്നുണ്ട് എന്നും സി കെ പത്മനാഭന്‍ പറഞ്ഞു.

ഒരുമിച്ച് നില്‍ക്കാന്‍ കഴിയുന്ന സാഹചര്യം രാജ്യത്ത് ഉണ്ടായിട്ടും അത് കഴിയാത്തതിന് തങ്ങളെ പഴിപറഞ്ഞിട്ട് കാര്യമില്ലെന്നും സി.കെ പന്മനാഭന്‍ വ്യക്തമാക്കി.

രാജ്യത്ത് ജനാധിപത്യം വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന സമയത്ത് കൂടിയാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവിന്റെ വിമര്‍ശനം എന്നതും ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News