‘തീവ്രവാദികൾ ഹിന്ദുക്കളിലുമുണ്ട്, സുരേഷ്‌ ഗോപി ബി.ജെ.പി നേതാവോ പ്രവർത്തകനോ അല്ല’, ആളുകൾ പാർട്ടിയിൽ ചേരുന്നത് അധികാരം മോഹിച്ച്: സി കെ പത്മനാഭൻ

സുരേഷ്‌ ഗോപി ബി.ജെ.പി നേതാവോ പ്രവർത്തകനോ അല്ലെന്ന് മുൻ സംസ്ഥാന പ്രസിഡഡന്റ് സി.കെ. പത്ഭനാഭൻ. ബി.ജെ.പി യിലേക്ക് വരുന്നവർക്ക് പെട്ടെന്ന് സ്ഥാനം കൊടുക്കുന്നത് തെറ്റാണെന്നും, കോൺഗ്രസിൽ നിന്ന് ആളുകൾ ബി.ജെ.പിയിലേക്ക് ഒഴുകിയത് അധികാര സ്ഥാനം മോഹിച്ചിട്ടാണെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പത്മനാഭൻ പറഞ്ഞത്.

ALSO READ: ‘ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരുമയോടെ ജീവിക്കുന്നതാണ് ഇന്ത്യയുടെ പാരമ്പര്യം’, അതിനെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു’: അമര്‍ത്യ സെന്‍

‘ബി.ജെ.പിക്ക് അധികാരം ഇല്ലാതാകുന്ന പക്ഷം അവരെല്ലാം തിരിച്ചു പോകും. ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളകുട്ടി പാർട്ടിയിൽ വന്നതിന്റെ ഗുണം അദ്ദേഹത്തിന് മാത്രമാണ്. കോൺഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യം ജനാധിപത്യത്തിന് യോജിച്ചതല്ല. തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന് കരുത്താകും. ശക്തമായ പ്രതിപക്ഷമാണ് പാർലമെന്റിൽ. രാഹുൽ ഗാന്ധി പാർലമെന്റിലെ അവസരം നന്നായി വിനിയോഗിച്ചു’, അഭിമുഖത്തിൽ പത്മനാഭൻ പറഞ്ഞു.

ALSO READ: ‘മൂന്നാമതായി ഉയിർത്തെഴുന്നേറ്റു’, കോപ്പ അമേരിക്ക ലൂസേഴ്‌സ് ഫൈനലിൽ കാനഡക്കെതിരെ ഉറുഗ്വേക്ക് ജയം; സൂപ്പറായി സുവാരസ്

‘ബി.ജെ.പി ക്ക് കേരളത്തിൽ വേരോട്ടമുണ്ടാവണമെങ്കിൽ ന്യൂന പക്ഷങ്ങളുടെയും പിന്തുണ വേണം. മുസ്‌ലിം സമുദായം അകറ്റി നിർത്തപ്പെടേണ്ടവരല്ല. അവരെല്ലാം തീവ്രവാദികളല്ല. തീവ്രവാദികൾ ഹിന്ദുക്കളിലുമുണ്ട്.
കേരളത്തിൽ സി.പി.ഐ.എമ്മിന്റെ അടിത്തറ ശക്തമാണ്. പാർലമെന്റിൽ കിട്ടിയ വോട്ട് ബി.ജെ.പിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ കിട്ടണമെന്നില്ല’, അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News