60 ഇലക്ട്രിക് ബസുകള്‍, കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഹൈബ്രിഡ് ഹൈടെക് ബസുകള്‍; ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ച് മുഖ്യമന്ത്രി

തിരുവന്തപുരത്ത് 60 ഇലക്ട്രിക് സ്മാര്‍ട്ട് ബസുകളുടെയും കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ഹൈബ്രിഡ് ഹൈടെക് ബസുകളുടെയും ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുകൂടാതെ മാര്‍ഗദര്‍ശി, എന്റെ കെഎസ്ആര്‍ടിസി എന്നീ ആപ്പുകളുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഫ്‌ളാഗ് ഓഫിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍ അനില്‍, ആന്റണി രാജു എന്നിവര്‍ ഇലക്ട്രിക് ബസില്‍ സെക്രട്ടേറിയറ്റ് വരെ യാത്ര ചെയ്തു.

also read- ‘പുതുപ്പള്ളിയിൽ മൃഗസംരക്ഷണ വകുപ്പ് സെൻ്ററിൽ വ്യാജരേഖയുണ്ടാക്കി’, സതിയമ്മക്കെതിരെ കേസ്

നേരത്തെ 113 ഇലക്ട്രിക് സ്മാര്‍ട്ട് ബസുകള്‍ നിരത്തിലറക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിനായി 104 കോടി രൂപ മുതല്‍ മുടക്കുണ്ട്. ഇതിന്റെ ആദ്യ പടിയായാണ് 60 ബസുകള്‍ പുറത്തിറക്കുന്നത്. 113 ബസുകള്‍ കൂടാതെ ഇപ്പോള്‍ ഓടികൊണ്ടിരിക്കുന്ന 50 ബസുകള്‍ കൂടി ഇലക്ട്രിക് ബസുകളാക്കി മാറ്റും. ഇത്തരത്തില്‍ 163 ഇലക്ട്രിക് ബസുകളായിരിക്കും നിരത്തിലിറങ്ങുന്നത്.

also read- ‘ആറാടി ആർ ഡി എക്‌സ്’, അടിച്ചു കേറി പിള്ളേരെന്ന് പ്രേക്ഷകർ: കൊത്തയ്ക്ക് ഭീഷണിയാകുമോ? മറുപടിയുമായി ആന്റണി വർഗീസ്

ഡീസല്‍ വാഹനങ്ങള്‍ ക്രമാനുഗതമായി ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പകരം ഹരിത വാഹനങ്ങള്‍ കൊണ്ടു വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ പൊതുഗതാഗതം കൂടുതല്‍ മെച്ചപ്പെടുത്തും. ഈ ലക്ഷ്യത്തോടെ സര്‍ക്കാര്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News