‘നാടിനെ മുന്നോട്ട് നയിക്കാൻ ആദ്യകാല മാധ്യമപ്രവർത്തകർ ത്യാഗോജ്വല ജീവിതം നയിച്ചു’: മുഖ്യമന്ത്രി

നാടിനെ മുന്നോട്ട് നയിക്കാൻ ആദ്യകാല മാധ്യമപ്രവർത്തകർ ത്യാഗോജ്വല ജീവിതം നയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഴയ കാല ചരിത്രം നാം ഓർക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്ത് പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Also read:‘പാലക്കാട് നിഷ്കളങ്കരായ കോൺഗ്രസ് പ്രവർത്തകരെ ഒറ്റികൊടുക്കാൻ കൂട്ട് നിൽക്കാൻ കഴിയില്ല’: എ കെ ഷാനിബ്

‘മാധ്യമങ്ങൾ വിവാദങ്ങളുടെ പിറകേ പോകുമ്പോൾ വിവരങ്ങൾ പുറന്തള്ളപ്പെടരുത്. വികസനത്തിൻ്റെ വാർത്തകൾ മലയാള മാധ്യമങ്ങൾ കാണുന്നില്ല എന്ന ആക്ഷേപം പരിശോധിക്കണം. എല്ലാവരെയും വിമർശിക്കാൻ വ്യഗ്രതപ്പെടുമ്പോൾ അംഗീകരിക്കേണ്ടവരെ അംഗീകരിക്കാനും മടി കാണിക്കരുത്. തങ്ങൾ വിമർശനാതീതരാണ് എന്ന ചിന്ത വളരരുത്.

Also read:കൂട്ടക്കുരുതിക്ക് അറുതിയില്ല; ഗാസയിലെ അഭയാർഥി ക്യാമ്പിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു

വിമർശനങ്ങളെ വേട്ടയാടലുകളായി ചിത്രീകരിക്കാനുള്ള വ്യഗ്രത പാടില്ല. എന്നാൽ യഥാർത്ഥ വേട്ടയാടലുകൾ കാണാതെ മാധ്യമങ്ങൾക്ക് തിമിരം ബാധിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം. നീതിയുക്തമായ മാധ്യമപ്രവർത്തനം ഉണ്ടാകണം. വിവാദ വ്യവസായമായി മാധ്യമപ്രവർത്തനം കൂപ്പുകുത്തുന്നില്ല എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം ഉണ്ടാകണം. ഓരോ വാർത്തയും എത്ര ആഴത്തിൽ പരിശോധിക്കുന്നുണ്ട് എന്ന് നോക്കണം. കേവലം കേട്ടെഴുത്ത് മാത്രമായി മാധ്യമപ്രവർത്തനം ചുരുങ്ങരുത്’- മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News