മുഖ്യമന്ത്രി ഇന്ന് വയനാട്ടിൽ; സത്യൻ മൊകേരിയുടെ പ്രചരണ പരിപാടികളിൽ പങ്കെടുക്കും

Pinarayi vijayan

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വയനാട്ടിൽ. എൽഡിഎഫ്‌ സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ പ്രചരണ പരിപാടികളിൽ അദ്ദേഹം സംസാരിക്കും.‌ ബഹുജന റാലിയോടെ കൽപ്പറ്റയിൽ നടക്കുന്ന പൊതുസമ്മേളനമാണ്‌ ആദ്യ പരിപാടി.

മുക്കത്തും എടവണ്ണയിലും തുടർന്ന് സംസാരിക്കും. സത്യൻ മൊകേരിയും എൽ ഡി എഫ്‌ നേതാക്കളും കൽപ്പറ്റയിലെ പരിപാടിയിൽ പങ്കെടുക്കും. കൽപ്പറ്റ പുതിയ സ്റ്റാൻഡ്‌ പരിസരത്ത്‌ നിന്ന് എൽ ഡി എഫ്‌ റാലി ആരംഭിച്ചു.

Also read:നിർണായക ദൃശ്യങ്ങൾ കൈരളി ന്യൂസിന്; പണം മാറ്റുന്നതിന് മുൻപ് നേതാക്കൾ പുറത്തിറങ്ങി

മൂന്ന് തവണ നിയമസഭയിലേക്ക്‌ തുടർച്ചയായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌ മൊകേരി. യു ഡി എഫ്‌ മണ്ഡലമെന്ന് ഒരുകാലത്ത്‌ പേരുണ്ടായിരുന്ന വയനാട്ടിൽ 2014 ൽ ഉജ്ജ്വല പോരാട്ടത്തിലൂടെ അത്‌ തകർത്തത്‌ ഈ ഏൽ ഡി എഫ്‌ പോരാളിയായിരുന്നു. മണ്ഡലത്തിലെ പരിചയം കരുത്താക്കി ജനകീയ വിഷയങ്ങളുയർത്തിയുള്ള പ്രചാരണമാണ്‌ സത്യൻ മൊകേരി തുടരുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News