‘വർഗീയശക്തികളെ അസ്വസ്ഥപ്പെടുത്താതെ രാഷ്ട്രീയ പ്രവർത്തനം നടത്തണമെന്നാഗ്രഹിക്കുന്നവരുടെ ജനാധിപത്യബോധം സംശയാസ്പദം’: സി മുഹമ്മദ് ഫൈസി

വർഗീയശക്തികളെ അസ്വസ്ഥപ്പെടുത്താതെ രാഷ്ട്രീയ പ്രവർത്തനം നടത്തണമെന്നാഗ്രഹിക്കുന്നവരുടെ ജനാധിപത്യബോധം സംശയാസ്പദമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡണ്ടും കേരള ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി മുഹമ്മദ് ഫൈസി. എസ് വൈ എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്ലാറ്റ്യൂൺ അസംബ്ലിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ട വോട്ടെടുപ്പില്‍ 60 ശതമാനം പോളിങ്

ന്യൂനപക്ഷങ്ങളെ ഹിംസിക്കുന്ന നിയമങ്ങളും തീരുമാനങ്ങളും അടിച്ചേൽപ്പിക്കുന്ന വർഗീയ പ്രത്യയശാസ്ത്രത്തെ തുറന്നെതിർക്കുന്നവരെയാണ് വോട്ട് നൽകി വിജയിപ്പിക്കേണ്ടത്. സി എ എ പോലുള്ള ഭരണഘടനാവിരുദ്ധ നിയമങ്ങൾക്കെതിരെ ജനകീയ മുന്നേറ്റം സാധ്യമാകേണ്ടതുണ്ട്. രാഷ്ട്ര മൂല്യങ്ങൾ ചവിട്ടിയരക്കുകയും ഭരണഘടനാതത്വങ്ങൾ അട്ടിമറിക്കുകയും ചെയ്യാൻ ഒരു അധികാര കേന്ദ്രത്തെയും അനുവദിക്കരുത്. രാജ്യം നിലനിൽക്കേണ്ടത് ഏതെങ്കിലും മത വിഭാഗത്തിന്റെ മാത്രം ആവശ്യമല്ല. ഒരു മത വിഭാഗത്തിന്റെ മാത്രം രാജ്യമായി ഇന്ത്യയെ മാറ്റാനുമാകില്ല. ചരിത്ര പുസ്തകങ്ങളിൽ നിന്ന് വെട്ടി മാറ്റിയാൽ ഇല്ലാതാകുന്നതല്ല മുസ്‌ലിം വേരുകൾ. ഈ രാജ്യം രൂപപ്പെടുത്തിയതിന് മുന്നിൽ നിന്ന് നെഹ്റു ഉൾപ്പെടെയുള്ള നേതാക്കളെ ചരിത്രത്തിൽ നിന്ന് തുടച്ചുനീക്കാനുള്ള ശ്രമങ്ങൾ വിലപ്പോകില്ല.

ALSO READ: അവർ ഒന്നിക്കണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം, പക്ഷെ അദ്ദേഹത്തിന്റെ ആരോഗ്യം ഇപ്പോൾ അതിന് അനുവദിക്കില്ല: സുചിത്ര

പാർലമെന്റിന് പുറത്തു നടത്തിയ വികസനങ്ങളല്ല, പാർലമെന്റിൽ അവസരം കിട്ടിയപ്പോൾ വിവിധ പാർട്ടി എം പിമാർ അതെങ്ങനെ വിനിയോഗിച്ചു എന്നതാണ് ചർച്ച ചെയ്യപ്പെടേണ്ടത്. അക്കാര്യം ജനങ്ങളോട് തുറന്നുപറയാൻ പാർട്ടികൾക്ക് സാധിക്കണം. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി സംസാരിക്കുന്നവരെയാണ് പാർലമെന്റിൽ എത്തിക്കേണ്ടത്. രാജ്യത്തെ അപകടപ്പെടുത്തുന്ന നിയമനിർമാണങ്ങൾക്ക് എതിരെ ശക്തമായി ശബ്ദിക്കാൻ പ്രാപ്തിയുള്ള ആളുകൾ ലോകസഭാംഗങ്ങളായി തിരഞ്ഞെടുക്കപ്പെടണമെന്നാണ് തങ്ങളുടെ താല്പര്യമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘നെസ്‌ലൻ മമിത ഫാൻസ്‌ ഇവിടെ കമോൺ’, പ്രേമലു വീണ്ടാമതും വരുന്നുലൂ, രണ്ടാം ഭാഗത്തിന്റെ പോസ്റ്റർ പുറത്തുവിട്ട് ഗിരീഷും ടീമും

ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ് വൈ എസ് എഴുപതാം വാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്ലാറ്റ്യൂൺ അസംബ്ലി സംഘടിപ്പിച്ചത്. പരിപാടിക്ക് തുടക്കം കുറിച്ച് നഗരത്തിൽ നടന്ന റാലിയിൽ ആയിരക്കണക്കിന് പ്രവർത്തകരും യൂണിഫോം അണിഞ്ഞ പ്ലാറ്റ്യൂൺ അംഗങ്ങളും അണിനിരന്നു. എസ് വൈ എസ് ജില്ലാ ഭാരവാഹികൾ റാലി നയിച്ചു. പൊതുസമ്മേളനത്തിൽ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അധ്യക്ഷത വഹിച്ചു. മജീദ് അരിയല്ലൂർ, ജലീൽ സഖാഫി കടലുണ്ടി, മുനീർ സഖാഫി ഓർക്കാട്ടേരി, പി വി അഹമ്മദ് കബീർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News