ഗവർണറെ വിമർശിച്ച് സിപിഐ ദേശീയ കൗൺസിൽ അംഗം സി എൻ ചന്ദ്രൻ. ഫേസ്‌ബുബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഗവർണറുടെ സംഘപരിവാർ അജണ്ടയെ വിമർശിച്ചത്.
പോസ്റ്റിന്റെ പൂർണരൂപം:
ഇരിക്കുന്ന പദവിയുടെ പ്രാധാന്യമോ നിർവഹിക്കേണ്ട ചുമതലയുടെ ഗൗരവമോ മനസിലായിട്ടില്ലാത്ത ആളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്ന കാര്യം അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. മഹത്തരമെന്ന് കരുതി പോന്ന ഒരു പദവിയുടെ അന്തസ് ഒരു വ്യക്തി എത്ര വേഗമാണ് ഇല്ലാതാക്കിയത് എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോൾ അദ്ദേഹം കണ്ണൂരിനെക്കുറിച്ച് നടത്തിയ പരാമർശം അങ്ങേയറ്റം നിലവാരമില്ലാത്തതാണ്.
കേരളത്തെക്കുറിച്ച് വേണ്ടത്ര ധാരണ ഗവർണർക്കില്ല.അതു പോലെ തന്നെ കണ്ണൂരിനെക്കുറിച്ചും അദ്ദേഹത്തിന് സാമാന്യ വിവരമുണ്ടാകനിടയില്ല.
സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ മാസ്മരികമായ ചരിത്രമുണ്ട് കണ്ണൂരിന് . ജന്മി ഭൂപ്രഭുത്വത്തിനെതിരായ രക്തരൂക്ഷിത പോരാട്ടങ്ങളുടെ ഭൂതകാലവും കണ്ണൂരിനുണ്ട്. ജവഹർ ഘട്ടും, മൊറാഴയും, തില്ലങ്കേരിയും, കരിവള്ളൂരും, മുനയൻകുന്നും, പാടിക്കുന്ന്, കോറോം അടക്കമുള്ള പ്രക്ഷോഭ ഭൂമിയിൽ ഒഴുകി പരന്ന ചുടുനിണം കൊണ്ട് രചിച്ചതാണ് കണ്ണൂരിൻ്റെ ചരിത്രം .കയ്യൂർ രക്തസാക്ഷികളുടെ ജീവത്യാഗത്തിൻ്റെ ത്രസിപ്പിക്കുന്ന ചരിത്രമാണ് കണ്ണൂരിൻ്റേത്.
സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത ആർ എസ് എസിൻ്റെ പാദസേവകനായ ആരിഫ് മുഹമ്മദ് ഖാന് ഈ ചരിത്രം അറിയാൻ വഴിയില്ല. കണ്ണൂരിന് മാത്രമല്ല കേരളത്തിനാകെ ഈ ചരിത്രമാണ്. Rടടൻ്റെ അച്ചാരം പറ്റി കേരളത്തെ അപമാനിക്കാൻ പുറപ്പെടും മുൻപ് ഗവർണർ ഈ ചരിത്രം നന്നായി മനസിലാക്കണം.
തെരുവിലെ ആക്രോശം കൊണ്ടും, ബി ജെ പിയുടെ പിന്തുണ കൊണ്ടും കേരളത്തെ ഭയപ്പെടുത്താമെന്ന് കരുതരുത്.
മിസ്റ്റർ ഗവർണർ നിങ്ങൾ ഇനിയും ജനാധിപത്യ കേരളത്തിൻ്റെ ക്ഷമ പരീക്ഷിക്കരുത്.
ഇത് കേരളമാണ്……..
നിങ്ങളുടെ വെറുപ്പിൻ്റെ രാഷ്ട്രീയത്തെപടിക്ക് പുറത്ത് നിറുത്തുന്ന കേരളം അതോർക്കുക………..
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here