സഹകരണ ചട്ടം അനുസരിച്ച് മാത്രമേ കലാ രാജുവിൻ്റെ വായ്പാ കുടിശികയിൽ തീരുമാനം എടുക്കാൻ കഴിയൂ എന്ന് സി എൻ മോഹനൻ . കലാരാജുവിനെ പാർട്ടി തട്ടിക്കൊണ്ടു പോയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. സി പി ഐ എം കൗൺസിലറെ പാർട്ടി എന്തിന് തട്ടിക്കൊണ്ടു പോകണം, 200 മീറ്റർ അകലെയുള്ള പാർട്ടി ഓഫീസിലേക്കാണ് കലാ രാജു ചെയർപേഴ്സനൊപ്പം പോയത് എന്നും അദ്ദേഹം പറഞ്ഞു.
എന്തിനാണ് മാത്യു കുഴൽ നാടൻ അവിടെ തമ്പടിച്ചതെന്നും അദ്ദേഹം ചോദിച്ചു, കുതിരക്കച്ചവടമായിരുന്നു ലക്ഷ്യമെന്നും നഗരസഭ ഭരണം അട്ടിമറിക്കുകയായിരുന്നു ലക്ഷൃമെന്നും അത് പൊളിഞ്ഞതിൻ്റെ ജാള്യതയാണ് കോൺഗ്രസിന് എന്നും അദ്ദേഹം പറഞ്ഞു.
also read: എലപ്പുളളിയിലെ മദ്യനിര്‍മ്മാണശാല സംബന്ധിച്ച പ്രതിഷേധത്തില്‍ ബിജെപിയില്‍ ഭിന്നത
അതേസമയം എൽഡിഎഫ് ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയിൽ യുഡിഎഫ് നൽകിയ അവിശ്വാസപ്രമേയത്തിന്മേലുള്ള ചർച്ചയിൽ പങ്കെടുക്കാനെത്തിയ കൗൺസിലറെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയതായി ആരോപണം ഉയർന്നത്.
അതേസമയം, കൂത്താട്ടുകുളം സംഭവത്തിൽ യുഡിഎഫ് പണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കലാരാജുപറഞ്ഞു. ബാങ്ക് ബാധ്യതകൾ തീർത്തു തരാമെന്ന് യുഡിഎഫ് വാഗ്ദാനം ചെയ്തിട്ടുണ്ട്. 3 ദിവസം ഫോൺ മനപ്പൂർവ്വം സ്വിച്ച് ഓഫ് ചെയ്തു വെച്ചതാണ് എന്നും കലരാജു പറഞ്ഞു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here