മുൻ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ പിതാവ് നിര്യാതനായി

മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ പിതാവ് തൃശൂർ പാലിയേക്കര ലക്ഷ്മി ഭവനിൽ കെ ടി പീതാംബരൻ കർത്ത നിര്യാതനായി. 98 വയസായിരുന്നു. തൃശൂർ പന്തല്ലൂർ ജനത ഗവൺമെന്റ് യു പി സ്കൂൾ റിട്ടയേർഡ് പ്രധാന അധ്യാപകനാണ്. പരേതയായ ലക്ഷ്മിക്കുട്ടി കുഞ്ഞമ്മയാണ് ഭാര്യ. പ്രൊഫ. സി രവീന്ദ്രനാഥ്, ശ്രീപാർവതി, ജയശ്രീ, മുകുന്ദനുണ്ണി എന്നിവരാണ് മക്കൾ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് പാലിയേക്കരയിലെ വീട്ടുവളപ്പിൽ നടക്കും.

Also read: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; 10 ജില്ലകളിൽ യെല്ലോ അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News