‘ഊത്ത് കോണ്‍ഗ്രസ്’ എന്ന് പറയുന്ന സാധനം ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയില്ല; സി വി വര്‍ഗീസ്

‘ഊത്ത് കോണ്‍ഗ്രസ് ‘എന്ന് പറയുന്ന സാധനം ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോയെന്ന് ഞങ്ങള്‍ക്ക് അറിയില്ല എന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. ഊത്ത് കോണ്‍ഗ്രസുകാരെ കാണണമെങ്കില്‍ ഇപ്പോള്‍ പുരാവസ്തു ഗവേഷണ കേന്ദ്രത്തില്‍ ചെന്ന് അന്വേഷിക്കണമെന്നും സി വി വര്‍ഗീസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Also Read: വിഴിഞ്ഞത്ത് രണ്ടാമത്തെ ക്രെയിനും കപ്പലില്‍ നിന്ന് ഇറക്കി

തനിക്ക് ചിത്രഭ്രമം ബാധിച്ചു എന്ന് പറയുന്നത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായിട്ടാണ്. സിപിഐഎമ്മിനെ ഭയപ്പെടുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത്. സിപിഎം ജില്ലയില്‍ നടത്തുന്ന ജാഥയുടെ സ്വീകാര്യതയില്‍ കോണ്‍ഗ്രസുകാരും യൂത്ത് കോണ്‍ഗ്രസുകാരും വിറളി പൂണ്ടിരിക്കുകയാണെന്നും സി വി വര്‍ഗീസ് പറഞ്ഞു.

Also Read: ‘കേരളം ഒഴുക്കിനെതിരെ നീന്തുന്ന സംസ്ഥാനം, എപ്പോ‍ഴും കൈത്താങ്ങ്’: ആര്‍ രാജഗോപാല്‍

അതേസമയം,  സി വി വര്‍ഗീസ് നയിക്കുന്ന ജനകീയ വിജയ സന്ദേശ യാത്രയ്ക്ക് തോട്ടം മേഖലയില്‍ ആവേശ ഉജ്ജ്വല സ്വീകരണം ലഭിച്ചു. രാജകുമാരി, മാങ്ങാത്തൊട്ടി, ചെമ്മണ്ണാര്‍, ഉടുമ്പന്‍ചോല, പാറത്തോട് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം നെടുങ്കണ്ടത്ത് ജാഥയുടെ രണ്ടാം ദിനം സമാപിച്ചു. ഓരോ സ്വീകരണ കേന്ദ്രത്തിലും ആയിരക്കണക്കിന് തൊഴിലാളികളുടെ സ്വീകരണം ഏറ്റുവാങ്ങിയാണ് ജാഥ മുന്നേറുന്നത്. ഇടുക്കി ജില്ലയിലെ സങ്കീര്‍ണമായ ഭൂ പ്രശ്‌നങ്ങള്‍ക്ക് ശ്വാശ്വത പരിഹാരമായ ഭൂനിയമ ഭേദഗതി യാഥാര്‍ത്ഥ്യമാക്കിയ പിണറായി സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടാണ് ജാഥ മുന്നേറുന്നത്. ജാഥക്ക് വര്‍ദ്ധിച്ചുവരുന്ന ജനപിന്തുണ യുഡിഎഫിന്റെ കള്ളപ്രചാരണങ്ങള്‍ക്ക് എതിരെയുള്ള തിരിച്ചടിയാണെന്ന് ജാഥ ക്യാപ്റ്റന്‍ സി വി വര്‍ഗീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News