ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ICAI) സിഎ മെയ് പരീക്ഷയുടെ ടൈം ടേബിൾ പുറത്തിറക്കി. ICAIയുടെ ഔദ്യോഗിക വെബ്സൈറ്റായ icai.org -ല്‍ പരീക്ഷാ തീയതികള്‍ പരിശോധിക്കാം.
ഫൗണ്ടേഷന്‍, ഇന്റര്‍മീഡിയറ്റ്, ഫൈനല്‍ പരീക്ഷകളുടെ ടൈംടേബിള്‍ ആണ് പുറത്തിറക്കിയത്. ഫൗണ്ടേഷന്‍ കോഴ്സ് പരീക്ഷ മെയ് 15, 17, 19, 21 തീയതികളിലും ഇന്റര്‍മീഡിയറ്റ് കോഴ്സ് ഗ്രൂപ്പ് 1 പരീക്ഷ മെയ് 3, 5, 7 തീയതികളിലും ഗ്രൂപ്പ് 2 പരീക്ഷ മെയ് 9, 11, 14 തീയതികളിലും നടക്കും. ഗ്രൂപ്പ് 1 ന്റെ അവസാന പരീക്ഷ മെയ് 2, 4, 6 തീയതികളിലും ഗ്രൂപ്പ് 2 മെയ് 8, 10, 13 തീയതികളിലും നടക്കും.
Read Also: നീറ്റ് യുജി പരീക്ഷ എഴുതുന്നുണ്ടോ; സുപ്രധാന അറിയിപ്പുമായി എൻടിഎ
പേപ്പര്‍ I, 2 എന്നിവയ്ക്കുള്ള ഫൗണ്ടേഷന്‍ പരീക്ഷ ഉച്ചയ്ക്ക് 2 മുതല്‍ വൈകുന്നേരം 5 വരെയും പേപ്പര്‍ 3, 4 എന്നിവയ്ക്കുള്ള പരീക്ഷ ഉച്ചയ്ക്ക് 2 മുതല്‍ വൈകുന്നേരം 4 വരെയും നടക്കും. എല്ലാ ഇന്റര്‍മീഡിയറ്റ് കോഴ്സ് പേപ്പറുകളും ഉച്ചയ്ക്ക് 2 മുതല്‍ വൈകുന്നേരം 5 വരെ നടക്കും. പേപ്പര്‍ 1 മുതല്‍ 5 വരെയുള്ള ഫൈനല്‍ കോഴ്സ് പരീക്ഷ ഉച്ചയ്ക്ക് 2 മുതല്‍ വൈകുന്നേരം 5 വരെയും പേപ്പര്‍ 6 ഉച്ചയ്ക്ക് 2 മുതല്‍ വൈകുന്നേരം 6 വരെയും നടക്കും.
ഫൗണ്ടേഷന്‍ പരീക്ഷയുടെ 3 & 4 എന്നിവ 2 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ്. ഫൈനല്‍ പരീക്ഷയുടെ പേപ്പര്‍ – 6 ഉം ഇന്റര്‍നാഷണല്‍ ടാക്‌സേഷന്‍ – അസസ്മെന്റ് ടെസ്റ്റിന്റെ എല്ലാ പേപ്പറുകളും 4 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ്. ഇന്റര്‍നാഷണല്‍ ടാക്‌സേഷന്‍ – അസസ്മെന്റ് ടെസ്റ്റ്/ പോസ്റ്റ് ക്വാളിഫിക്കേഷന്‍ കോഴ്സ് പരീക്ഷ അഥവ, ഇന്റര്‍നാഷണല്‍ ടാക്‌സേഷന്‍ (INTT- AT) മെയ് 10, 13 തീയതികളില്‍ ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 6 വരെ നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here