സിഎഎ നിയമം പാസാക്കിയ സംഭവം; സുപ്രീം കോടതിയെ രൂക്ഷമായി വിമർശിച്ച് എംഎ ബേബി

സിഎഎ നിയമം പാസാക്കിയ സംഭവത്തിൽ എംഎ ബേബി സുപ്രീം കോടതിയെ രൂക്ഷ ഭാഷയിൽ വിമർശിച്ചു.സുപ്രീം കോടതി അവരുടെ പണി ചെയ്യുന്നില്ലെന്ന് എം എ ബേബി കുറ്റപ്പെടുത്തി. കൊല്ലം ലോക്സഭാ മണ്ഡലം ഇടതുമുന്നണി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബാലസംഘം അംഗം ആദി സന്തോഷുമായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ALSO READ: ‘റോപ്പ് കെട്ടാൻ മരക്കൊമ്പുകൾ മാത്രം, ഒരു പേടിയും കൂടാതെ ലാലേട്ടൻ ആ മരക്കൊമ്പിലെ റോപ്പിൽ തൂങ്ങി ആടി’, ഗുണ കേവിലെ അനുഭവം പങ്കുവെച്ച് വിനോദ് ഗുരുവായൂർ

2019ൽ പാർലമെന്റിൽ പാസാക്കപ്പെട്ട നിയമം ഇന്ത്യൻ ഭരണ ഘടനയുടെ ഉള്ളടക്കത്തിന് ഘടക വിരുദ്ധമാണ്. ഡസൻ കണക്കിന് പെറ്റീഷൻ സുപ്രീംകോടതിയുടെ മുന്നിൽ ഉണ്ട്.
അവർ അതിന് പുറത്ത് കിടന്നുറങ്ങുന്നു. തന്നെ സുപ്രീംകോടതി വിളിപ്പിക്കാം. ഇത് അധിക്ഷേപമല്ല സത്യം പറയലാണ്. കോടതി എന്നെ വിളിപ്പിച്ചാൽ പോയി തന്റെ ഭാഗം പറയും.
പൗരത്വം നൽകുന്നതും നിഷേധിക്കുന്നതും മതത്തിന്റെ അടിസ്ഥാനത്തിലാവരുതെന്ന് ഭരണഘടനയുടെ നിർവചനമെന്നും എംഎ ബേബി പറഞ്ഞു.

ALSO READ: കേരള യൂണിവേഴ്സിറ്റി കലോത്സവം കൈക്കൂലിക്കേസ്; ആരോപണ വിധേയനായ വിധികർത്താവ് ജീവനൊടുക്കി

സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിലാണ് കേന്ദ്ര സർക്കാർ ചട്ടങൾ പുറപ്പെടുവിച്ചിരിക്കുന്നത് മോദി സർക്കാരിന്റെ പ്രവർത്തനം വൃത്തികെട്ട തെമ്മാടിത്തരമൊണെന്നും എംഎ ബേബി വിമർശിച്ചു. സംസ്ഥാനങളുടെ അധികാരം കവരുന്ന എൻ.ഐ.എ നിയമം പാർലമെന്റിൽ പാസാക്കിയപ്പോൾ പ്രേമചന്ദ്രൻ എംപി എവിടെ ആയിരുന്നു എന്നും എംഎ ബേബി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News