പൗരത്വ നിയമ ഭേദഗതിയുടെ ലക്ഷ്യം ഹിന്ദുരാഷ്ട്ര നിർമാണമാണ്: എം വി ഗോവിന്ദൻ മാസ്റ്റർ

പൗരത്വ നിയമഭേദഗതിയുടെ ലക്ഷ്യം ഹിന്ദു രാഷ്ട്ര നിർമ്മാണമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചത് മതരാഷ്ട്ര വാദത്തെ ശക്തമായി എതിർത്തത് കൊണ്ടാണ്. എല്ലാ ജനാധിപത്യ മൂല്യങ്ങളെയും തകർത്തുകൊണ്ടാണ് സംഘപരിവാർ രാജ്യത്ത് ശക്തിപ്പെട്ടു വന്നതെന്ന് ഗോവിന്ദൻ മാസ്റ്റർ തൃപ്പൂണിത്തുറ നടക്കാവിൽ നടന്ന എൽഡിഎഫ് പൊതുയോഗത്തിൽ പറഞ്ഞു.

Also Read: വിവാദങ്ങളിൽപ്പെടുത്തി കോഴിക്കോട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തെ തടസപ്പെടുത്താൻ അനുവദിക്കില്ല: വി കെ സനോജ്

രാജ്യത്തെ മത രാഷ്ട്രമാക്കുക എന്ന ഹിന്ദുത്വ അജണ്ടയിലേയ്ക്കുള്ള കൈവഴിയാണ് പൗരത്വ നിയമം ഭേദഗതി. ജനങ്ങളെ മതത്തിൻ്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി എതിർത്തത് ഇടതുപക്ഷമാണ്. പൗരത്വ നിയമഭേദഗതി സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന മതരാഷ്ട്രവാദത്തെ അടിവരയിടുന്നതാണെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 15 മുതൽ 23 വരെ വിവിധ പ്രചാരണ യോഗങ്ങളിൽ പങ്കെടുത്ത് സിപിഐഎം അഖിലേന്ത്യ നേതാക്കൾ

ബിജെപി വിരുദ്ധ വോട്ടുകൾ ഓരോ സംസ്ഥാനങ്ങളും ചിന്നഭിന്നമാവാതെ പോയാൽ രാജ്യത്തെ മതനിരപേക്ഷ പ്രസ്ഥാനങ്ങൾക്ക് ബിജെപിയെ പരാജയപ്പെടുത്താം. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തകർക്കാൻ ഒരുപോലെ പരിശ്രമിക്കുന്നവരാണ് കേന്ദ്ര ഗവൺമെൻ്റും സംസ്ഥാനത്തെ പ്രതിപക്ഷവും. ഏക സിവിൽ കോഡിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് ഇടതുപക്ഷ പ്രസ്ഥാനം. എന്നാൽ കോൺഗ്രസ് ഇതിനെതിരെ ഒറ്റ അക്ഷരവും മിണ്ടിയില്ല. സംഘപരിവാറിന്റെ ബി ടീമായി കോൺഗ്രസ് മാറി എന്നും ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News