തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഗൂഢനീക്കവുമായി കേന്ദ്രസർക്കാർ; പൗരത്വ നിയമ പ്രഖ്യാപനം ഉടനെന്ന് സൂചന

പൗരത്വ നിയമത്തിന്റെ ചട്ടങ്ങളുടെ വിജ്ഞാപനം മാർച്ച് ആദ്യ വാരമെന്ന് സൂചന. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്രസർക്കാരിന്റെ ഈ ഗൂഢനീക്കം. 2019 ൽ പൗരത്വ നിയമ ഭേദഗതി പാർലമെന്റ് പാസാക്കിയിരുന്നു. പൗരത്വത്തിന് അപേക്ഷിക്കാനുള്ള പോർട്ടൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. വലിയ പ്രതിഷേധമാണ് 2019 ൽ പൗരത്വ ഭേദഗതിയോടുണ്ടായത്. ഇതിനെയെല്ലാം കായികമായി കേന്ദ്രസർക്കാർ നേരിടുകയായിരുന്നു.

Also Read: ശബരിമല മേൽശാന്തി നിയമനം; മലയാളി ബ്രാഹ്മണർക്ക് മാത്രമെന്ന് ഹൈക്കോടതി

നിയമത്തിനെതിരെ രാജ്യത്താകമാനം നടന്ന പ്രതിഷേധങ്ങളിലായി 80 ഓളം പേര് കൊല്ലപ്പെട്ടിരുന്നു. പാര്‍ലമെന്റ് നിയമം പാസാക്കി 6 മാസത്തിനകം ചട്ടങ്ങള്‍ തയാറാക്കണമെന്നതാണു വ്യവസ്ഥ. എന്നാൽ ബിൽ പാസാക്കി വർഷങ്ങൾക്ക് ശേഷം തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു മാത്രമാണ് ചട്ടങ്ങൾ അവതരിപ്പിക്കാൻ കേന്ദ്രം തീരുമാനിക്കുന്നത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിതെളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: കോഴിക്കോട് എൻഐടിയിലെ സവർക്കറുടെ പേരിലെ കലോത്സവം; ദേശീയപാരമ്പര്യത്തോടുള്ള വെല്ലുവിളിയെന്ന് എളമരം കരീം

ഇതോടെ ഇന്ത്യയിലെ മുസ്ലീങ്ങളടക്കമുള്ള മത ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നിഷേധിക്കപ്പെടും. ന്യൂനപക്ഷങ്ങളോടുള്ള മോദി സർക്കാരിന്റെ വിവേചനവും ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള നാഴികക്കല്ലും പൗരത്വ ഭേദഗതിയിലൂടെ തുറന്നുകാട്ടപ്പെടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News