ഒരാഴ്ചയ്ക്കുള്ളില്‍ പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം ഏഴുദിവസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂര്‍. പശ്ചിമ ബംഗാളില്‍ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിലൂടെ ബംഗാളില്‍ വോട്ടുയര്‍ത്താന്‍ സഹായമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

ALSO READ:  സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് ഡിപ്രഷനായി, മരുന്നുവരെ കഴിക്കേണ്ടി വന്നു; മനസ് തുറന്ന് മാലാ പാര്‍വതി

അയോധ്യയില്‍ രാമക്ഷേത്രം ഉദ്ഘാടനം ചെയ്ത് കഴിഞ്ഞു. വരുന്ന ഏഴുദിവസത്തിനുള്ളില്‍ സിഎഎ രാജ്യത്തുടനീളം നടപ്പാക്കും. ഇതെന്റെ ഉറപ്പാണ്. പശ്ചിമബംഗാളില്‍ മാത്രമല്ല, ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും ഒരാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കും എന്നാണ് റാലിയെ അഭിസംബോധന ചെയ്ത് മന്ത്രി പറഞ്ഞു.

ALSO READ: ബ്രേക്ക്ഫാസ്റ്റിന് മോടികൂട്ടാന്‍ ഒരു വൈററ്റി ദോശ; വെറും പത്ത് മിനുട്ടിനുള്ളില്‍ തയ്യാര്‍

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ,ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്ക് പൗരത്വാവകാശം നല്‍കുന്നതാണ് പൗരത്വ ഭേദഗതി നിയമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News