പൗരത്വ ഭേദഗതി ബിൽ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കുമെന്ന് അമിത് ഷാ

ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഗ്ലോബൽ ബിസിനസ് സമ്മിറ്റ് 2024-ൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയെന്നും ഇതുപോലെ തന്നെ പൗരത്വ ഭേദഗതി ബിൽ നടപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.

Also Read: വിജയമായി നിക്ഷേപ സമാഹരണ യജ്ഞം; ലഭിച്ചത് 15000 കോടിയുടെ നിക്ഷേപം: മന്ത്രി വി എൻ വാസവൻ

മതപരമായ വിവേചനത്തിനും ഭിന്നിപ്പിനും വഴിയൊരുക്കുന്ന പൗരത്വനിയമ ഭേദഗതി ബില്ലിനെതിരെ രാജ്യമാകെ പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് ബില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചത്. ബില്ലിനെതിരെ സഭയില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് ഉയർന്നത്. ലോക്‌സഭയിലേതുപോലെ മൃഗീയ ഭൂരിപക്ഷമില്ലെങ്കിലും ബിൽ പാസാക്കാനാവശ്യമായ അംഗസംഖ്യ രാജ്യസഭയിലും ഭരണകക്ഷിക്കുണ്ട്‌. ലോക്‌സഭയിൽ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയിൽ എതിർത്ത്‌ വോട്ടുചെയ്യുമെന്ന്‌ വ്യക്തമാക്കിയത്‌ സർക്കാരിന്‌ ക്ഷീണമായി.

Also Read: ബസുകള്‍ വൃത്തിയാക്കാനുള്ള വേതനം കൂട്ടി കെഎസ്ആര്‍ടിസി; ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു 

അതേസമയം നിരവധി വിമർശനങ്ങളും പ്രതിഷേധങ്ങളുമാണ് പൗരത്വ ഭേദഗതി ബില്ലിനെതിരെ ഉയർന്നുവരുന്നത്. പൗരത്വ ഭേദഗതി നിയമം കേരള സർക്കാർ ഒരിക്കലും നടപ്പിലാക്കില്ലെന്നും നേരത്തെ തന്നെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News