കേന്ദ്രത്തിന്റെ കടുംവെട്ട്; സിഎഎ ഒരിക്കലും പിൻവലിക്കില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ

പൗരത്വ നിയമഭേദഗതി ഒരിക്കലും പിന്‍വലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിഎഎ നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്നും ഷാ. അതേ സമയം പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ രാജ്യവ്യാപകമായി ബോധവത്ക്കരണം നടത്താനും കേന്ദ്ര സര്‍ക്കാര്‍ നീക്കം ആരംഭിച്ചു.

Also Read; സന്ദേശ്ഖാലിയില്‍ വീണ്ടും ഇഡി റെയ്ഡ്; പരിശോധന തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ക്കുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ

പ്രതിപക്ഷ പാര്‍ട്ടികള്‍, മുസ്ലീം സംഘടകള്‍ ഉള്‍പ്പെടെ വലിയ വിമര്‍ശനമാണ് പൗരത്വ നിയമഭേദഗതിക്കെതിരെ ഉര്‍ത്തുന്നത്. കോടതിയിലും നിമയം ചോദ്യം ചെയ്ത് നിരവധി ഹര്‍ജികളാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. പൗരത്വ ബേദഗതി ഒരിക്കലും പിന്‍വലിക്കില്ലെന്നാണ് അമിത് ഷാ പറയുന്നത്. പൗരത്വഭേഗഗതി നിയമം നടപ്പാക്കുന്നതില്‍ ന്യൂനപക്ഷങ്ങളോ മറ്റ് ഏതെങ്കിലും വിഭാഗങ്ങളോ ഭയപ്പെടേണ്ടതില്ല. കാരണം ആരുടെയും പൗരത്വം എടുത്തുകളയാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Also Read; മോദീ സർക്കാർ തുടരുന്ന കർഷക വിരുദ്ധ സമീപനം; ഐക്യപോരാട്ടത്തിന് ആഹ്വാനം ചെയ്ത് കിസാൻ മസ്ദൂർ മഹാപഞ്ചായത്ത് ദില്ലിയിൽ

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും ജൈനര്‍ക്കും സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും പാര്‍സി അഭയാര്‍ഥികള്‍ക്കും അവകാശങ്ങളും പൗരത്വവും നല്‍കാന്‍ മാത്രമാണ് സിഎഎ എന്നുമാണ് അതമിത് ഷാ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News