കേന്ദ്രത്തിന്റേത് വിഭജനത്തിനുള്ള നീക്കം; പൗരത്വ ഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മമതാ ബാനര്‍ജി

പൗരത്വ ഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മമതാ ബാനര്‍ജി. വിഭജനത്തിനുളള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും മമത പ്രതികരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വഭേദഗതി നിയമം നടപ്പാക്കാനുളള നീക്കം ശക്തമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ഒരാഴ്ചയ്ക്കകം സിഎഎ നടപ്പാക്കുമെന്ന് കേന്ദ്ര സഹമന്ത്രി ശന്തനു താക്കൂര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Also Read; ഇഡി സമൻസ് രാഷ്ട്രീയപ്രേരിതം; ഇഡിക്ക് കത്തയച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ

അയോധ്യാ രാമക്ഷേത്രത്തിനൊപ്പം ഏകീകൃത സിവില്‍ കോഡും പൗരത്വഭേദഗതി നിയമവും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ആര്‍എസ്എസ് അജണ്ടകളില്‍ ഒന്നായ പൗരത്വഭേദഗതി നിയമം 2019-ല്‍ പാര്‍ലമെന്റ് പാസാക്കിയെങ്കിലും ഇതുവരെ ചട്ടം രൂപികരിക്കാനായിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പൗരത്വഭേദഗതി നിയമം നടപ്പാക്കാനുളള നീക്കം ശക്തമാക്കുകയാണ് ബിജെപി സര്‍ക്കാര്‍. രാജ്യത്ത് ഒരാഴ്ചയ്ക്കകം സിഎഎ നടപ്പാക്കുമെന്ന് കേന്ദ്ര സഹമന്ത്രി ശന്തനു താക്കൂര്‍ കഴിഞ്ഞ ദിവസം ബംഗാളില്‍ പ്രഖ്യാപിച്ചിരുന്നു.

ഒമ്പത് സംസ്ഥാനത്തെ ആഭ്യന്തര സെക്രട്ടറിമാര്‍ക്കും 30 കലക്ടര്‍മാര്‍ക്കും സിഎഎ പ്രകാരമുള്ള നടപടികള്‍ക്ക് തുടക്കംകുറിക്കാന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. പിന്നാലെയാണ് ബംഗാളില്‍ സിഎഎ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മമതാ ബാനര്‍ജിയുടെ പ്രഖ്യാപനം. വിഭജനത്തിനുളള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മമത പറഞ്ഞു. ബംഗാളില്‍ നിലവില്‍ പൗരത്വ ചട്ടങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ ബിജെപിയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വാങ്ങരുതെന്നും മമത അഭ്യര്‍ത്ഥിച്ചു.

Also Read; കൂടത്തായി കേസ്; പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് എത്തിയ മുസ്ലിങ്ങള്‍ ഒഴികെയുള്ള അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനെന്ന പേരിലാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്. പൗരത്വത്തിന് മതം മാനദദണ്ഡമാക്കിയ മോദി സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധമായ നിയമനിര്‍മ്മാണത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News