യാത്രക്കിടെ യുവതിയുടെ പാസ്‍പോർട്ടും ല​ഗേജും മോഷ്ടിച്ച് കാബ് ഡ്രൈവർ

യാത്രക്കിടെ കാബ് ഡ്രൈവർ യുവതിയുടെ പാസ്‍പോർട്ടും ല​ഗേജും മോഷ്ടിച്ചു. കാംബ്രിഡ്‍ജിൽ നിന്നും ശ്രേയ വർമ എന്ന യുവതിയുടെ പാസ്‌പോർട്ടും ലെഗേജുമാണ് മോഷ്ടിച്ചത്. ഇന്ത്യയിലേക്ക് വരുന്നതിനായി ലോ​ഗൻ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് കാബിനിൽ പോവുന്നതിനിടെയായിരുന്നു ഡ്രൈവർ അവളെ ഇറക്കിവിട്ട് പാസ്പോർട്ടടക്കം ല​ഗേജുമായി അവിടെ നിന്നും മുങ്ങിയത്. എങ്ങനെയെങ്കിലും ആ സാധനങ്ങൾ തിരികെ നൽകണം എന്ന് അഭ്യർത്ഥിക്കുകയാണ് ഇപ്പോൾ ശ്രേയ.

ALSO READ: റോഡ് യാത്ര സുരക്ഷിതമാക്കി, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കുടിശ്ശികയില്ലാതെ ശമ്പളം വിതരണം; അഭിമാനത്തോടെ മന്ത്രി ആന്റണി രാജു പടിയിറങ്ങുന്നു

വാഹനത്തിൽ കയറിയപ്പോഴാണ് താൻ ഹെഡ്ഡ്‍ഫോൺ എടുത്തില്ല എന്ന കാര്യം അവൾ ശ്രദ്ധിക്കുന്നത്. കാബ് ഡ്രൈവറോട് വാഹനം തിരിക്കാനും കുറച്ച് നേരം കാത്തുനിൽക്കാനും ശ്രേയ പറഞ്ഞുവെങ്കിലും ഹെഡ്ഡ്‍ഫോൺ എടുത്ത് തിരികെ എത്തുമ്പോഴേക്കും കാബ് അവിടെ നിന്നും മുങ്ങിയിരുന്നു. മാത്രമല്ല, റൈഡും ഡ്രൈവർ കാൻസൽ ചെയ്തിരുന്നു. ‘എല്ലാം കാറിന്റെ അകത്തായിരുന്നു. എനിക്ക് എല്ലാം നഷ്ടപ്പെട്ടു’ എന്നാണ് ശ്രേയ പറയുന്നത്. വിലപിടിപ്പുള്ള സാധനങ്ങളടങ്ങിയ രണ്ട് ബാ​ഗുകൾ, പാസ്പോർട്ടും വിസയും മറ്റ് രേഖകളുമുള്ള മറ്റൊരു ബാ​ഗ് ഇവയെല്ലാം ശ്രേയയ്ക്ക് നഷ്ടപ്പെട്ടു.

കസ്റ്റമർ സർവീസിൽ ബന്ധപ്പെട്ടപ്പോൾ ഡ്രൈവറെ കണ്ടെത്തുക എന്നത് തങ്ങളെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാണ് അവർ പറഞ്ഞത്. പിന്നാലെ, പൊലീസിലും ശ്രേയ പരാതി നൽകിയിട്ടുണ്ട്.

ALSO READ:40 ദിവസം കൊണ്ട് 19 രാജ്യങ്ങൾ; സ്വന്തം വണ്ടിയിൽ കാനഡയിൽ നിന്നും ഇന്ത്യയിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News