ചായയോടൊപ്പം കറുമുറാ കഴിക്കാന്‍ കാബേജ് പക്കാവട

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കാബേജ് കൊണ്ട് ഉണ്ടാക്കുന്ന ഒരു സ്‌നാക് നമുക്കിന്ന് തയാറാക്കി നോക്കിയാലോ…

ആവശ്യമായ ചേരുവകള്‍

1 കപ്പ് നന്നായി അരിഞ്ഞ കാബേജ്
1/4 കപ്പ് കടലമാവ്/പയര്‍ മാവ്
2 ടീസ്പൂണ്‍- അരിപ്പൊടി
2-3 പച്ചമുളക്
1/2 spn. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
ഒരു കൂട്ടം കറിവേപ്പില
1/2 spn. ചിക്കന്‍ മസാല പൊടി (ഓപ്ഷണല്‍)
1/4 spn. മുളകുപൊടി
1/6 spn. മഞ്ഞള്‍പ്പൊടി
രുചിക്ക് ഉപ്പ്
വറുത്തെടുക്കാനുള്ള എണ്ണ

ALSO READ:ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ ചിക്കന്‍ മപ്പാസ് സിംപിളായി വീട്ടിലുണ്ടാക്കിയാലോ ?

തയാറാക്കുന്ന വിധം

1.ചെറുതായി അരിഞ്ഞ കാബേജ്, കടലമാവ്, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ ഒരു പാത്രത്തില്‍ എടുക്കുക. കൈകൊണ്ട് നന്നായി ഇളക്കുക.
2.ചിക്കന്‍ മസാലയും ഉപ്പും ചേര്‍ക്കുക.
3.മിക്‌സിയില്‍ കുറച്ച് വെള്ളം ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക (അധികം വെള്ളം ചേര്‍ക്കരുത്)
4.ഒരു പാനില്‍ എണ്ണ ചൂടാക്കുക.
5.കൈയ്യില്‍ ഒരു പിടി പേസ്റ്റ് എടുത്ത് എണ്ണയില്‍ തളിക്കുക.
6.ഗോള്‍ഡന്‍ ബ്രൗണ്‍ നിറം വരെ ഫ്രൈ ചെയ്യുക. ചൂടോടെ ബ്ലാക്ക് ടീക്കൊപ്പം വിളമ്പുക.

ALSO READ:നാവില്‍ കൊതിയൂറും ഇറാനി ചിക്കന്‍ റെസിപ്പി ഇതാ!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News