വെള്ളായണി പാലം ടെന്‍ഡറിന് മന്ത്രിസഭയുടെ അനുമതി

വെള്ളായണിയില്‍ പുതിയ പാലം നിര്‍മിക്കുന്നതിനുള്ള ടെന്‍ഡറിന് മന്ത്രിസഭായോഗം അനുമതി നല്‍കി. 28.6 കോടി രൂപ ചെലവഴിച്ചാണ് പൂങ്കുളം കാക്കാമൂല റോഡിനെ ബന്ധിപ്പിച്ചാണ് പുതിയ പാലം നിര്‍മിക്കുക. ടെന്‍ഡര്‍ നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ക്വോട്ട് ചെയ്ത സാഹചര്യത്തില്‍ ആണ് പദ്ധതി അനുമതി മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലം നിര്‍മ്മിക്കുന്നത്.

Also Read:  ബാബര്‍ അസം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രാജിവച്ചു

പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് വെള്ളായണി സന്ദര്‍ശിച്ചപ്പോള്‍ പാലം പണി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പദ്ധതി മന്ത്രിസഭ യോഗത്തിന്റെ പരിഗണനയ്ക്ക് എത്തിയത്. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു എന്നിവരും എം വിന്‍സന്റ് എം.എല്‍.എയും പഞ്ചായത്ത് ഭരണാധികാരികളും പാലം നിര്‍മ്മാണം സംബന്ധിച്ച് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. പാലം പണി പൂര്‍ത്തിയാകുന്നതോടെ പ്രദേശവാസികളുടെ ഏറെക്കാലമായുള്ള സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുക.

Also Read; പല സീനുകളിലും വിനായകനു മേക്കപ്പ് ചെയ്തു കൊടുത്തത് വിക്രം ആണ്, വിനായകന്റെ ഏറ്റവും മികച്ച കഥാപാത്രമാകും ഇത്; ഗൗതം മേനോൻ

നവകേരള സദസിന് മുന്നോടിയായി കോവളത്തിനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ സമ്മാനമാണ് തീരുമാനം എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം മേഖലക്ക് ഉള്‍പ്പെടെ ഈ പദ്ധതി ഗുണകരമാകും. കിരീടം പാലത്തിന് സമീപം സിനിമ ടൂറിസം പദ്ധതി നടപ്പാക്കാന്‍ ടൂറിസം വകുപ്പ് ഫണ്ട് അനുവദിച്ചിട്ടുണ്ട്. പാലവും ടൂറിസം പദ്ധതികളും പൂര്‍ത്തിയാകുന്നതോടെ വെള്ളായണിയുടെ മുഖച്ഛായ മാറുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News