തദ്ദേശ വാർഡുകളുടെ എണ്ണം വർധിപ്പിക്കാനുള്ള കരട് ബിൽ അംഗീകരിച്ചു: മന്ത്രിസഭായോഗ തീരുമാനങ്ങൾ

തദ്ദേശ വാർഡുകളുടെ എണ്ണം വർധിപ്പിക്കാനുള്ള കരട് ബിൽ അംഗീകരിച്ച് മന്ത്രിസഭായോഗം തീരുമാനമായി. 15-ാം കേരള നിയമസഭയുടെ 11-ാം സമ്മേളനം ജൂൺ 10 മുതൽ വിളിച്ചു ചേർക്കുന്നതിന് ​ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചു.

മന്ത്രിസഭായോഗ തീരുമാനങ്ങൾ

കരട് ബില്‍ അംഗീകരിച്ചു

പഞ്ചായത്ത്, മുൻസിപ്പാലിറ്റി വാർഡുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള കരട് ബിൽ അം​ഗീകരിച്ചു.

Also Read: കാന്‍ വേദിയിലെ മലയാളി തന്റേടം; പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ‘തണ്ണിമത്തന്‍’ ബാഗുമായി കനി കുസൃതി

പത്മ പുരസ്‌കാരം പരിശോധനാ സമിതി

2025-ലെ പത്മ പുരസ്‌കാരങ്ങൾക്ക് ശിപാർശ ചെയ്യേണ്ടവരെ കണ്ടെത്തി, പരിഗണിച്ച്. അന്തിമരൂപം നൽകുന്നതിന് പ്രത്യേക പരിശോധനാ സമിതി രൂപീകരിക്കും. മന്ത്രി സജി ചെറിയാൻ കൺവീനറും ചീഫ് സെക്രട്ടറി ഡോ. വേണു വി സെക്രട്ടറിയുമായിരിക്കും. മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്‌ണൻകുട്ടി, എ. കെ. ശശീന്ദ്രൻ, കെ. ബി ഗണേഷ്‌കുമാർ, റോഷി അഗസ്റ്റിൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവര്‍ മെമ്പര്‍മാരാകും.

Also Read: അമേരിക്കയിൽ മനുഷ്യരിൽ പക്ഷിപ്പനി വീണ്ടും സ്ഥിരീകരിച്ചു

സര്‍ക്കാര്‍ ഗ്യാരണ്ടി

കെ ഫോണ്‍ ലിമിറ്റഡിന് വായിപയെടുക്കാന്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും. പ്രവര്‍ത്തന മുലധനമായി 25 കോടി രൂപ അഞ്ച് വര്‍ഷത്തേക്ക് ഇന്ത്യന്‍ ബാങ്കിന്‍റെ തിരുവനന്തപുരത്തുള്ള മെയിന്‍ ബ്രാഞ്ചില്‍ നിന്നും വായ്പയെടുക്കാനാണ് ഗ്യാരണ്ടി നല്‍കുക. ഗ്യാരണ്ടി കരാറില്‍ ഏര്‍പ്പെടാന്‍ ഇലക്ട്രോണിക്സും വിവര സാങ്കേതിക വിദ്യയും വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍, തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍‌ എന്നിവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കോണ്‍ട്രാക്ട് എഗ്രിമെന്‍റ് എക്സിക്യൂട്ട് ചെയ്യുന്നതിന് 28,11,61,227 രൂപയുടെ സര്‍ക്കാര്‍ ഗ്യരണ്ടി നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News