മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 4 കോടിയിലധികം രൂപ അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യും; മന്ത്രിസഭായോഗ തീരുമാനങ്ങൾ

Cabinet meeting

മുഖ്യമന്ത്രിയ്ട്ട് ദുരിതാശ്വാസ നിധിയിൽ നിന്ന് അർഹതപ്പെട്ടവർക്ക് 4,53,20,950 രൂപ വിതരണം ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2153 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ​ഗുണഭോക്താക്കൾ. ജില്ലതിരിച്ചുള്ള വിവരങ്ങൾ: തിരുവനന്തപുരം 115 പേർക്ക് 24,82,000 രൂപ, കൊല്ലം 429 പേർക്ക് 68,43,000 രൂപ, പത്തനംതിട്ട 8 പേർക്ക് 2,88,000 രൂപ, ആലപ്പുഴ 190 പേർക്ക് 33,33,000 രൂപ, കോട്ടയം 34 പേർക്ക് 9,22,000 രൂപ, ഇടുക്കി 85 പേർക്ക് 11,18,000 രൂപ, എറണാകുളം 255 പേർക്ക് 41,92,500 രൂപ, തൃശ്ശൂർ 249 പേർക്ക് 61,45,450 രൂപ, പാലക്കാട് 161 പേർക്ക് 35,48,000 രൂപ, മലപ്പുറം 204 പേർക്ക് 66,62,000 രൂപ, കോഴിക്കോട് 184 പേർക്ക് 30,33,000 രൂപ, വയനാട് 9 പേർക്ക് 1,78,000 രൂപ, കണ്ണൂർ 16 പേർക്ക് 8,08,000 രൂപ, കാസർകോട് 214 പേർക്ക് 57,68,000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.

Also Read:സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസുകൾ ഇനി ഡിജിറ്റലാകും; മന്ത്രി കെ ബി ഗണേഷ്കുമാർ

മന്ത്രിസഭായോഗ തീരുമാനങ്ങൾ

തസ്തിക

പുറ്റിങ്ങൽ ദേവീ ക്ഷേത്ര വെടിക്കെട്ട് അപകടത്തിൻറെ വിചാരണയ്ക്ക് കൊല്ലം പരവൂരിൽ അനുവദിച്ച പ്രത്യേക അഡിഷണൽ ഡിസ്ട്രിക്ട് ആൻറ് സെഷൻസ് കോടതിയിലേക്ക് പുതിയ തസ്തികകൾ അനുവദിക്കാനും തസ്തിക മാറ്റാനും അനുമതി നൽകി. ഒരു ഹെഡ് ക്ലർക്ക് തസ്തിക വ്യവസ്ഥയ്ക്ക് വിധേയമായി താൽക്കാലികമായി സൃഷ്ടിക്കും. രണ്ട് ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികകൾ രണ്ട് എൽഡി ടൈപ്പിസ്റ്റ് തസ്തികകളാക്കും. ഒരു ക്ലർക്ക്, ഒരു എൽഡി ടൈപ്പിസ്റ്റ്, രണ്ട് ഓഫീസ് അറ്റൻറൻറ് തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തും.

പേര് മാറ്റം

സ്റ്റോർ പർച്ചേസ് ഡിപ്പാർട്ട്മെൻറിൻറെ പേര് പബ്ലിക്ക് പ്രൊക്വയർമെൻറ് അഡ്വൈസറി ഡിപ്പാർട്ട്മെൻറ് എന്ന് മാറ്റുന്നതിനാവശ്യമായ ഭേദഗതിക്ക് ഗവർണറുടെ അനുമതി തേടും.

Also Read: പുതിയ ഫോൺ വാങ്ങിയതിന്റെ ‘സമോസ’ പാർട്ടി നടത്തിയില്ല; 16 വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി സുഹൃത്തുക്കൾ

ടെണ്ടർ അംഗീകരിച്ചു

ഇടുക്കി ദേവികുളം നിയോജക മണ്ഡലത്തിലെ മൂന്നാർ – പോതമേട് റോഡിൽ ഹെഡ് വർക്ക്സ് ഡാമിന് താഴ്ഭാഗത്ത് പുതിയ പാലം നിർമ്മാണത്തിനുള്ള ടെണ്ടർ അംഗീകരിച്ചു.

തിരുവനന്തപുരം പടിഞ്ഞാറ്റുമുക്ക് – സ്റ്റേഷൻകടവ് റോഡ് പ്രവൃത്തിക്കുള്ള ടെണ്ടർ ​അംഗീകരിച്ചു.

ഓർഡിനൻസ്

2017 ലെ കേരള സംസ്ഥാന ചരക്ക് സേവന നികുതി നിയമം, 2024 ലെ കേരള ധനകാര്യ നിയമം, 2008 ലെ കേരള ധനകാര്യ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിന് ഉള്ളടക്കം ചെയ്ത 2024 ലെ കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസിൻ്റെ കരട് അംഗീകരിച്ചു. ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാനും തീരുമാനിച്ചു.

ധനസഹായവും സൗജന്യ റേഷനും

ആലപ്പുഴ തുറമുഖത്തിലെ 299 തൊഴിലാളികൾക്ക്/ ആശ്രിതർക്ക് ഓരോരുത്തർക്കും 5,250 രൂപ വീതവും രണ്ടാഴ്ചത്തെ സൗജന്യ റേഷൻ നൽകുന്നതിനാവശ്യമായ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും അനുവദിയ്ക്കും. ഓണത്തോടനുബന്ധിച്ച് മുൻവർഷങ്ങളിൽ നൽകിയ രീതിയിലാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News