മന്ത്രിസഭാ പുനഃസംഘടന; ഇടതുമുന്നണി യോഗം ഇന്ന്

രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനയില്‍ ഇന്ന് ചേരുന്ന ഇടതുമുന്നണി യോഗം തീരുമാനമെടുക്കും. രാവിലെ ചേരുന്ന മുന്നണി യോഗം പുനഃസംഘടന ചര്‍ച്ച ചെയ്യും. ആന്റണി രാജുവിനും, അഹമ്മദ് ദേവര്‍ കോവിലിനും പകരം ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനുമാകും മന്ത്രിസഭയില്‍ എത്തുക.

READ ALSO:മരിച്ചവരുടെ എണ്ണം 20,000 കവിഞ്ഞു; ആക്രമണം വ്യാപിപ്പിക്കാന്‍ കൂടുതല്‍ ഇസ്രയേല്‍ സൈനികര്‍

മന്ത്രിസഭാ രൂപീകരണ സമയത്ത് ഉണ്ടായ ധാരണ പ്രകാരം ഘടകകക്ഷികളായ നാല് എംഎല്‍എമാരില്‍ രണ്ട് പേര്‍ക്ക് രണ്ടര വര്‍ഷവും, മറ്റ് രണ്ട് പേര്‍ക്ക് രണ്ടരവര്‍ഷവുമാണ് തീരുമാനിച്ചത്. അതുപ്രകാരമാണ് പുനഃസംഘടന. ഈ മാസം തന്നെ സത്യപ്രതിഞ്ജ നടത്താനാണ് ആലോചന.

READ ALSO:ഉയര്‍ന്ന പൊതുബോധവും ജനാധിപത്യ ബോധവും സാമൂഹ്യബോധവും രാഷ്ട്രീയ ബോധവും ഉള്ളവരാണ് കേരളത്തിലെ പോലീസുകാര്‍: സി ആര്‍ ബിജു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News