ഗണേശ് കുമാറിനെ മാറ്റി നിർത്തേണ്ടതായ സാഹചര്യമില്ല; മന്ത്രിസഭ പുന:സംഘടന വിഷയത്തിൽ എൽ ഡി എഫ് ധാരണ അനുസരിച്ച് മുമ്പോട്ട് പോകും; ഇ പി ജയരാജൻ

മന്ത്രി സഭ പുന:സംഘടന വിഷയത്തിൽ പ്രതികരിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ഇക്കാര്യത്തിൽ എൽ ഡി എഫ് ധാരണ അനുസരിച്ച് മുമ്പോട്ട് പോകുമെന്നും രണ്ടര വർഷം പൂർത്തിയാകാൻ ഇനിയും സമയമുണ്ടെന്നും ഇ പി ജയരാജൻ പറഞ്ഞു.മന്ത്രിസഭ പുനസംഘടനയുമായി ബന്ധപെട്ട് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന്  ഇ പി ജയരാജന്‍ പറഞ്ഞു. ഗണേശ് കുമാറിനെ മാറ്റി നിർത്തേണ്ടതായ സാഹചര്യമില്ല എന്നും ഗണേഷ് കുമാർ മന്ത്രിയാകാതിരിക്കേണ്ട പ്രശ്നങ്ങൾ ഒന്നും ഇപ്പോഴില്ല എന്നും ജയരാജൻ പറഞ്ഞു.മന്ത്രിസഭ പുനസംഘടനയുമായി ബന്ധപെട്ട് നിലവിൽ വന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്നും ഒരംഗം മാത്രമേ ഉള്ളെങ്കിലും മന്ത്രിസ്ഥാനം കൊടുക്കുമെന്നത് മുൻധാരണ എന്നും ജയരാജൻ പറഞ്ഞു. ഇക്കാര്യം നേരത്തെ തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്.

ALSO READ:മലപ്പുറത്ത് നിപ ഇല്ല; പരിശോധനയ്ക്കയച്ച സ്രവസാമ്പിൾ ഫലം നെഗറ്റീവ്

തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് മന്ത്രി ആന്റണി രാജുവും പ്രതികരിച്ചു. എല്‍ഡിഎഫ് യോഗത്തിനു ശേഷം സംസ്ഥാന മന്ത്രിസഭയിലെ ചില മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും മാറ്റം ഉണ്ടാകുമെന്നാണ് മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിനെ തള്ളിയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ രംഗത്തെത്തിയത്. പുനസംഘടനയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. എന്നാല്‍ മുന്‍ നിശ്ചയപ്രകാരമുള്ള കാര്യങ്ങള്‍ എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമെന്നും  ഇ പി ജയരാജന്‍ പറഞ്ഞു.

ALSO READ:സോളാറിൽ സി ബി ഐ അന്വേഷണം എന്ന സതീശന്റെ ആവശ്യം മലർന്ന് കിടന്ന് തുപ്പുന്നത് പോലെ; എ കെ ബാലൻ

എല്‍ഡിഎഫ് തീരുമാനം എല്ലാ ചെറുകക്ഷികളും ഒരുപോലെ അംഗീകരിക്കുമെന്നായിരുന്നു മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം.ഈ വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും എല്‍ഡിഎഫ് യോഗത്തിനുശേഷം തീരുമാനം എന്നുമായിരുന്നു കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എയുടെയും മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെയും പ്രതികരണം.ഇരുപതിന് ചേരുന്ന എല്‍ഡിഎഫ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News