പാകിസ്താനിൽ 1150 അടി ഉയരത്തിൽ കേബിൽ കാറിൽ ആറു കുട്ടികളടക്കം എട്ടുപേർ കുടുങ്ങി. ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലെ നദിക്കു മുകളിൽ സ്ഥാപിച്ച കേബിൾ കാറിന്‍റെ പ്രവർത്തനമാണ് പാതിവഴിയിൽ നിലച്ചത്.
സ്കൂളിൽ പോകാനായാണ് കുട്ടികൾ കേബിൾ കാറിൽ കയറിയത്. ചൊവ്വാഴ്ച രാവിലെ എട്ടിനാണ് സംഭവം. പാകിസ്താൻ കാവൽ പ്രധാനമന്ത്രി മന്ത്രി അൻവാറുൽ ഹഖ് കാകർ ഹെലികോപ്ടറിൽ കുടുങ്ങികിടക്കുന്നവരെ രക്ഷപ്പെടുത്താൻ നിർദേശം നൽകി. എന്നാൽ, ഹെലികോപ്ടർ എത്തിയെങ്കിലും ഒന്നും ചെയ്യാനാകാതെ മടങ്ങി. കുടുങ്ങി കിടക്കുന്നവരെ ഇതുവരെ രക്ഷപ്പെടുത്താനായിട്ടില്ല.
പാകിസ്താനിലെ മലയോര മേഖലകളിൽ യാത്രക്കായി ഇത്തരം കേബിൽ കാറുകൾ ധാരാളമായി ഉപയോഗിക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here