പൊന്നാനി അഴിമുഖത്തിന് കുറുകെ നിര്‍മ്മിക്കുന്ന കേബിള്‍ സ്റ്റേയഡ് പാലം, പൊന്നാനിയുടെ മാത്രമല്ല കേരളത്തിന്റെ തന്നെ അഭിമാന പദ്ധതിയാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

muhammed riyas

പൊന്നാനിയുടെ മാത്രമല്ല, കേരളത്തിന്റെ തന്നെ ശ്രദ്ധേയമാകുന്ന പദ്ധതികളിലൊന്നാണ് പൊന്നാനി അഴിമുഖത്തിന് കുറുകെ നിര്‍മ്മിക്കുന്ന കേബിള്‍ സ്റ്റേയഡ് പാലമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പി.നന്ദകുമാര്‍ എം.എല്‍.എ നല്‍കിയ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രിയായ പി.എ മുഹമ്മദ് റിയാസ്. പാലത്തിന് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയെന്നും, RBDCK-യെ SPV ആയി നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Also Read: ഇഎസ്എ അതിര്‍ത്തി നിര്‍ണ്ണയത്തിലെ അപാകത പരിഹരിക്കാന്‍ നടപടി തുടരും: മുഖ്യമന്ത്രി

പദ്ധതിയുടെ ഡി.പി.ആര്‍ അംഗീകരിച്ച് 280.09 കോടി രൂപ അനുവദിച്ചു. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ തുടരുകയാണ്. RR നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. RR നടപടികളുടെ ഭാഗമായി 143 കെട്ടിടങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇതിന്റെ റിപ്പോര്‍ട്ട് കൃത്യമായി നല്‍കുവാന്‍ പൊതുമരാമത്ത് കെട്ടിവിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അ​ദ്ദേഹം അറിയിച്ചു. പദ്ധതിക്ക് കേരള തീരദേശ പരിപാലന അതോറിറ്റിയില്‍ നിന്ന് CRZ ക്ലിയറന്‍സ് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Also Read: എഡിജിപി വിഷയം: അടിയന്തര പ്രമേയം ചർച്ചക്കെടുക്കാമെന്ന് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News