വന്ദേഭാരത് കോച്ചുകളുടെ നിർമാണം; സർക്കാരിന് കോടികളുടെ നഷ്ടമെന്ന് സിഎജി റിപ്പോർട്ട്

വന്ദേഭാരത് കോച്ചുകളുടെ നിര്‍മാണത്തില്‍ കോടികളുടെ നഷ്ടമുണ്ടായതായി സി എ ജി റിപ്പോര്‍ട്ട്. രൂപകല്പനക്കായി റെയില്‍വേ വാങ്ങിയ 55 കോടിയോളം രൂപയുടെ നിര്‍മാണസാമഗ്രികള്‍ ഉപയോഗ്യശൂന്യമായതായി സി എ ജി കണ്ടെത്തി. മോദി സർക്കാർ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പദ്ധതിയിലാണ് കോടികളുടെ നഷ്ടമുണ്ടായത്. വന്ദേ ഭാരതത്തിന്റെ ആദ്യ പതിപ്പിൽ രൂപകൽപ്പനയ്ക്കായി വാങ്ങിയ നിർമ്മാണ സാമഗ്രിയിലാണ് റെയിൽവേയ്ക്ക് കോടികളുടെ നഷ്ടം ഉണ്ടായത്. 2019 ൽ ഇന്റഗ്രൽ റെയിൽവേ കോച്ച് ഫാക്ടറിയിൽ നിന്നും 55 കോടി രൂപയുടെ സാധനസാമഗ്രികളാണ് വാങ്ങിയത്.

Also Read: “കോൺഗ്രസും ലീഗും ബിജെപിയും നിലകൊള്ളുന്നത് കേരളത്തിൻ്റെ മതനിരപേക്ഷ ഉള്ളടക്കം തകർക്കുന്നതിനൊപ്പം”: എംവി ഗോവിന്ദൻ മാസ്റ്റർ

എന്നാൽ 2021ൽ വന്ദേ ഭാരതത്തിന്റ രൂപകൽപ്പന നിശ്ചയിച്ചപ്പോൾ പഴയ സാധനസാമഗ്രികൾ ഇവയ്ക്ക് യോജിക്കാത്തതായി കണ്ടത്തി. ഇതോടെ കോടികൾ ചെലവഴിച്ച വാങ്ങിയ സാമഗ്രികൾ ഉപയോഗശൂന്യമാകുകയായിരുന്നു. 2022ൽ തന്നെ സിഎജി കണ്ടെത്തിയ കണക്കുകൾ മോദി സർക്കാർ പൂഴ്ത്തി വച്ചതായാണ് വിമശനം ഉയരുന്നത്. 2017ൽ ഫെബ്രുവരിയിൽ മോദി സർക്കാർ 24 കോച്ചുകൾക്കാണ് ആദ്യം അംഗീകാരം നൽകിയത്. സർക്കാർ അനുവദിച്ച 64 കോടി രൂപയിൽ 46 കോടിയും ബോഗികളുടെ രൂപകൽപ്പനയ്ക്കായിരുന്നു. ഡിസൈനിൽ മാറ്റം വന്നോടെ നിർമ്മാണം നിർത്തിവയ്ക്കുകയും സാധനസാമഗ്രികൾ ഉപയോഗശൂന്യമാക്കുകയും ചെയ്തു. രൂപകൽപ്പനയിൽ മാറ്റം വരുത്തിയെന്ന് റെയിൽവേ മന്ത്രാലയം ഇതുവരെയും വിശദീകരണം നൽകിയിട്ടുമില്ല.

Also Read: ഇന്ത്യയിലേക്ക് യാത്രചെയ്യാനാഗ്രഹിക്കുന്ന ഒമാനികൾക്ക് കർശന നിർദേശങ്ങളുമായി ഇന്ത്യയിലെ ഒമാൻ എംബസി

ആസൂത്രണത്തിന്റെ പിഴവുമൂലമുണ്ടായ മറച്ചുവയ്ക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അതിനിടെ 30,000 കോടി രൂപയ്‌ക്ക്‌ 100 ട്രെയിൻ സജ്ജീകരിക്കാൻ ബഹുരാഷ്‌ട്ര ഫ്രഞ്ച്‌ കമ്പനി അൽസ്‌റ്റോമുമായുണ്ടാക്കിയ കരാർ റെയിൽവേ റദ്ദാക്കിയെന്ന റിപ്പോർട്ടും പുറത്തുവന്നു. അന്തിമ വില സംബന്ധിച്ച തർക്കത്തിന്‌ പരിഹാരം ഉണ്ടാകാതിരുന്നതാണ്‌ കരാർ റദ്ദാക്കാൻ കാരണമായതെന്ന്‌ അൽസ്‌റ്റോം ഇന്ത്യ മാനേജ്മെന്റിന്റെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News