കഴിഞ്ഞവർഷം സംസ്ഥാനത്തിന്റെ റവന്യു, ധന കമ്മികൾ കുറഞ്ഞതായി സിഎജി റിപ്പോർട്ട്

കഴിഞ്ഞവർഷം സംസ്ഥാനത്തിന്റെ റവന്യു, ധന കമ്മികൾ കുറഞ്ഞതായി സിഎജി റിപ്പോർട്ട്. നിയമസഭയിൽ വച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പൊതുകടത്തിലും കുറവു വന്നതായി റിപ്പോർട്ടിൽ പറയുന്നു.

2022–23 കാലയളവിൽ സംസ്ഥാനത്തിന്റെ റവന്യൂ കമ്മി ആഭ്യന്തര ഉൽപാദനത്തിന്റെ 0.88 ശതമാനമായി കുറഞ്ഞ് 9226.28 കോടിയായി. 2020–21ൽ അത് 3.27 ശതമാനമായിരുന്നു. 2022–23ൽ ധന കമ്മിയിലും കുറവുണ്ടായി. 2.44 ശതമാനമായാണ് കുറഞ്ഞത്. 25,555 കോടിയാണ്‌ കഴിഞ്ഞവർഷത്തെ ധന കമ്മി. മുൻവർഷം ഇത്‌ 46,046 കോടിയായിരുന്നു. കഴിഞ്ഞവർഷം ജിഎസ്‌ഡിപിയുടെ 36.8 ശതമാനമാണ്‌ പൊതുകടം. മുൻവർഷം 38.65 ശതമാനമായിരുന്നു.

ALSO READ: സരസ്വതി ദേവിയുടെ വിഗ്രഹത്തിൽ സാരിയില്ലെന്ന് ആരോപണം; സാരി ഉടുപ്പിച്ച്‌ എ.ബി.വി.പി പ്രവർത്തകർ

കൊവിഡ്‌ സാഹചര്യത്തിൽ 2020–21ൽ 39.87 ശതമാനമായി പൊതുകടം ഉയർന്നിരുന്നു. ജിഎസ്‌ടി വരുമാനത്തിൽ 22.11 ശതമാനം വർധനവും സംസ്ഥാനം നേടി. 2021–22ൽ 24,169 കോടിയായിരുന്നത്, കഴിഞ്ഞവർഷം 29,513 കോടിയായി. 5344 കോടി രൂപയുടെ വർധന. അതേസമയം കിഫ്ബിയിലെ സർക്കാർ വാദം സ്വീകാര്യമല്ലെന്ന് സിഎജി റിപ്പോർട്ടിലുണ്ട്. സ്വന്തം വരുമാനം മാറ്റിയാണ് കിഫ്ബി ബാധ്യതകൾ സർക്കാർ തീർക്കുന്നത് എന്നാണ് വിമർശനം. പെൻഷൻ കമ്പനിയുടെ 11,206.49 കോടി കുടിശ്ശികയും സർക്കാരിന്റെ അധിക ബാധ്യതയെന്ന് റിപ്പോർട്ടിൽ പറയുന്നു.

ALSO READ:‘സുപ്രീംകോടതിയിൽ പോയ പാർട്ടിയുടെ പേര് സി പി ഐ എം എന്നാണ് കേട്ടോ’… ഇലക്ടറൽ ബോണ്ട്‌ കേസിൽ ഫേസ്ബുക് പോസ്റ്റുമായി മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News