തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; 25000 അധ്യാപകരെ പിരിച്ചുവിടണം, ശമ്പളം തിരികെ നല്‍കണം: ഉത്തരവിട്ട് കല്‍ക്കട്ട ഹൈക്കോടതി

മമതാ ബാനര്‍ജിക്ക് തിരിച്ചടിയായി കല്‍ക്കട്ട ഹൈക്കോടതി വിധി. 2016ല്‍ നടന്ന റിക്രൂട്ട്‌മെന്റില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും നടത്തിയ അധ്യാപക നിയമനങ്ങള്‍ റദ്ദാക്കി. മാത്രമല്ല ഇവര്‍ പന്ത്രണ്ട് ശതമാനം പലിശയോടെ ഇതുവരെ വാങ്ങിയ ശമ്പളം തിരികെ നല്‍കാനും കോടതി ഉത്തരവിട്ടു. 15 ദിവസത്തിനുള്ളില്‍ പുതിയ നിയമന നടപടികള്‍ ആരംഭിക്കാനും കോടതി നിര്‍ദേശിച്ചു.

ALSO READ:  പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ പ്രസംഗം രാജ്യവിരുദ്ധം; നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണം: മുഖ്യമന്ത്രി

ഉത്തരവ് വന്നതോടെ 25, 573 അധ്യാപക അനധ്യാപക തസ്തികകളിലേക്ക് നടന്ന നിയമനങ്ങള്‍ റദ്ദാക്കപ്പെട്ടു. നാലാഴ്ചയ്ക്കകം ഇവരെല്ലാം ശമ്പളം തിരികെ നല്‍കണം. എന്നാല്‍ കാന്‍സര്‍ ബാധിതനായ സോമദാസ് എന്നയാളെ ഈ വിധിയില്‍ നിന്നും കോടതി ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ഇയാള്‍ക്ക് ജോലി നഷ്ടമാകില്ല.

ALSO READ: മോദിയുടെ പ്രസംഗം: സാഹചര്യമൊരുക്കിയത് കോൺഗ്രസെന്ന് നാഷണൽ ലീഗ്

2016ല്‍ നടന്ന നിയമന പരീക്ഷയില്‍ 23 ലക്ഷം പേരാണ് 24,640 തസ്തികകളിലേക്കായി പങ്കെടുത്തത്. ഇതില്‍ 25,753 പേര്‍ക്ക് നിയമന ഉത്തരവ് ലഭിച്ചുവെന്ന് പരാതിക്കാരുടെ അഭിഭാഷകനായ ഫിര്‍ദൗസ് ഷമീം കോടതിയില്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News