പശ്ചിമ ബംഗാളിലെ രാം നവമി ആഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷം; അന്വേഷണം എന്‍ഐഎക്ക് കൈമാറി

പശ്ചിമ ബംഗാളിലെ രാം നവമി ആഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിന്റെ അന്വേഷണം എന്‍ഐഎക്ക് കൈമാറി. ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പരാതിയിലാണ് ഹൈക്കോടതിയുടെ നടപടി. ബംഗാള്‍ പോലീസ് അന്വേഷിച്ച കേസിലെ സി.സി.ടി.വി. ദൃശ്യങ്ങളടക്കം എല്ലാരേഖകളും രണ്ടാഴ്ചയ്ക്കുള്ളില്‍ കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഹൗറയിലെ ശിവ്പുരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലെ സംഘര്‍ഷത്തില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായത്. വാഹനങ്ങള്‍ക്ക് തീവെക്കുകയും കടകള്‍ക്കും വീടുകള്‍ക്കും നേരെയും കല്ലേറുണ്ടാവുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News