മതസ്പർദ്ധയും വിദ്വേഷവും കലർത്തി; ബി ജെ പി യുടെ പരസ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കൊൽക്കത്ത ഹൈക്കോടതി

മതസ്പർധയും വിദ്വേഷവും കലർന്ന ബി ജെ പി യുടെ പരസ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കൊൽക്കത്ത ഹൈക്കോടതി. തൃണമൂൽ കോൺഗ്രസിൻ്റെ പരാതിയിൽ നടപടി സ്വീകരിക്കാത്ത തിരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു കോടതി നടപടി. പെരുമാറ്റ ചട്ടം ലംഘിച്ച് ബി ജെ പി പരസ്യങ്ങൾ ചെയ്തുവെന്ന പരാതികളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് കൊൽക്കത്ത ഹൈക്കോടതിയുടെ വിമർശനം. പരാതികൾ ലഭിച്ചിട്ടും വിഷയത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഇടപെടാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് ജസ്റ്റിസ് സബ്യസാചി ഭട്ടാചാര്യ പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പരസ്യം നൽകുന്നതിൽ നിന്ന് ബി ജെ പി യെ വിലക്കുന്നതിൽ കമ്മീഷൻ പരാജയപെട്ടെന്നും കോടതി ചൂണ്ടികാട്ടി.

Also Read: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു; അതിതീവ്ര മഴ മുന്നറിയിപ്പ് പിൻവലിച്ചു

തൃണമൂൽ കോൺഗ്രസിൻ്റെ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. തൃണമൂൽ നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മതവൈരം വളർത്തുന്നതുമായ പരസ്യങ്ങൾ ബി ജെ പി മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതായും തൃണമൂൽ സനാതന ധർമത്തിന് എതിരാണ് തുടങ്ങിയ തലക്കെട്ടുകളോടെയുള്ള. പരസ്യങ്ങൾ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും തൃണമൂൽ കോൺഗ്രസ് കോടതിയെ അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർക്കു പരാതി കൈമാറിയുണ്ടെന്നും ബിജെപിക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ടെന്നും കമ്മിഷൻ കോടതിയിൽ മറുപടി നൽകി.

Also Read: കോഴിക്കോട് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

എന്നാൽ തിരഞ്ഞെടുപ്പു കഴിഞ്ഞ് പരാതിയിൽ തീരുമാനമെടുത്തിട്ട് എന്തു കാര്യമെന്നും കോടതി ചോദിച്ചു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിനു പുറമേ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടങ്ങൾക്കും വിരുദ്ധമായ ഇത്തരം പരസ്യങ്ങൾ മാധ്യമങ്ങൾ ഒഴിവാക്കണമെന്നും കോടതി പറഞ്ഞു. പരാതിക്കാരായ തൃണമൂൽ കോൺഗ്രസിന്റെ മാത്രമല്ല, സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് എന്ന പൗരൻമാരുടെ. അവകാശങ്ങളെ ലംഘിക്കുന്നതാണ് ബിജെപിയുടെ പരസ്യങ്ങളെന്നും കോടതി നിരീക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News