കുട്ടിയാനയുടെ ജീവന്‍ നഷ്ടപ്പെട്ടുവെന്ന് അംഗീകരിക്കാന്‍ തയ്യാറാകാതെ അമ്മയാന, വെള്ളത്തിലിട്ട് ജീവിപ്പിക്കാന്‍ ശ്രമം

ആനകളുടെയും കുട്ടിയാനകളുടെയുമൊക്കം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാകാറുണ്ട്. വീണ്ടും അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തന്റെ കുഞ്ഞ് നഷ്ടപ്പെട്ട ഒരു അമ്മ ആനയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Also Read: ആദിപുരുഷ് മോശമെന്ന് പറഞ്ഞ പ്രേക്ഷകനെ വളഞ്ഞിട്ട് മർദ്ദിച്ചു

തന്റെ കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെട്ടുവെന്ന് അംഗീകരിക്കാന്‍ തയ്യാറാകാതെ വെള്ളത്തില്‍ കുഞ്ഞിനെയിട്ട് കാല്‍കൊണ്ട് തലങ്ങും വിലങ്ങും മറിച്ചിട്ടടുന്നതും ജീവനറ്റ കുട്ടിയാനയ്ക്ക് മുന്‍പില്‍ കരയുന്ന അമ്മയാനയുമാണ് ദൃശ്യങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്. വെള്ളം ദേഹത്ത് കോരിയൊഴിക്കുകയും തുമ്പിക്കൈ കൊണ്ടും കാല്‍കൊണ്ടും കുട്ടിയാനയെ തട്ടുകയും ചെയ്യുന്നുണ്ട്. ശ്രമങ്ങള്‍ വിഫലമായതോടെ തോടിന് സമീപത്തെ ചെടികള്‍ വലിച്ചിട്ടും ഛിന്നംവിളിച്ചും അമ്മയാന വിഷമം തീര്‍ക്കുന്നത് വിഡിയോയില്‍ കാണാം.

അമ്മയാനയ്‌ക്കൊപ്പം മറ്റൊരാനയും ഉണ്ട്. ഇരുവരും ചേര്‍ന്നാണ് കുട്ടിയാനയെ ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ സുശാന്ത നന്ദയാണ് വിഡിയോ പങ്കുവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News