‘കുറുമ്പനെ കാണാൻ വരുന്നവര്‍ കുറച്ച് ലാക്ടോജൻ കൂടി കരുതണേ…’; വനംവകുപ്പ് രക്ഷപ്പെടുത്തിയ കുട്ടിയാന ആരോഗ്യം വീണ്ടെടുത്തു

റാന്നി കുരുമ്പൻമൂഴിയിൽ നിന്ന് വനംവകുപ്പ് രക്ഷപ്പെടുത്തിയ കുട്ടിയാന വിദഗ്ധ പരിചരണത്തിൽ ആരോഗ്യത്തോടെയിരിക്കുന്നു. പ്രസവിച്ച് മണിക്കൂറുകൾക്കകം തള്ളയാനയിൽ നിന്ന് വേർപെട്ടുപോയതാണ് കുട്ടിയാന. വളരെ അവശനിലയിലാണ് കുട്ടിയാനയെ വനാതിർത്തിയോടു ചേർന്നു കണ്ടെത്തിയത്. ആരോഗ്യത്തോടെയിരിക്കുന്ന കുട്ടിയാന മിക്കപ്പോഴും നല്ല ഉറക്കത്തിലാണ്. ഉറക്കം കഴിഞ്ഞ് മെല്ലെ കാലുകളൊക്കെ ഇളക്കി എഴുന്നേൽക്കും. കാലുകൾ  ഉറച്ചു തുടങ്ങിയിട്ടേയുള്ളുവെങ്കിലും മെല്ലെ നടന്നിറങ്ങും. പ്രസവിച്ചയുടനെ അമ്മയിൽ നിന്നും കുട്ടിയാന വേർപെട്ടു. അമ്മയുടെ പരിചരണം കിട്ടേണ്ട സമയമാണിത്. എന്നാൽ ഇപ്പോൾ അവന് കരുതലും സ്നേഹവും നൽകുന്നത് ബീറ്റ് ഓഫീസർ നിതിനും വാച്ചർ ജോസഫുമൊക്കെയാണ്.

also read: പത്തിൽ പഠിക്കാൻ ഏഴുകടക്കണം; ഇന്ദ്രൻസ് ഇനി പോകുന്നത് ഏഴാം ക്ലാസ്സിലേക്ക്

ജനിച്ച് ഒരാഴ്ചപോലുമായിട്ടില്ലാത്ത കുട്ടിയാനയ്ക്ക് ഡോക്ടർമാർ നിർദേശിക്കും പോലെയാണ് ഭക്ഷണരീതി. ഒന്നരമണിക്കൂർ ഇടവിട്ട് പാല് കുടിപ്പിക്കും. ലാക്ടോജനാണ് കൊടുക്കുന്നത്. ഇളം വെയിൽ കൊള്ളിക്കും. ഓരോ മണിക്കൂറിലും ആയിരുന്നു ആദ്യം. കൊച്ചുകുഞ്ഞുങ്ങളെ എങ്ങനെ നോക്കുന്നോ അതുപോലെയാണ് കരുതുന്നത്. ഇടയ്ക്കവൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റാൽ ആരെയും കണ്ടില്ലെങ്കിൽ വിളിയും ബഹളവുമൊക്കെയാണെന്ന് ബീറ്റ് ഓഫീസര്‍ നിതിൻ പറയുന്നു.

also read: കേന്ദ്രത്തിന് കേരളത്തിനോട് വിവേചനം; ബിജെപി ഇതര സര്‍ക്കാരുകളോട് കടുത്ത അവഗണന: ടി എന്‍ പ്രതാപന്‍ എംപി

കുരുമ്പൻമൂഴിയിലെ റബ്ബർ തോട്ടത്തിൽ നിന്ന് അവശനിലയിലാണ് ആനക്കുട്ടിയെ വനംവകുപ്പിന് കിട്ടിയത്. കുത്തനെയുള്ള ചരുവിൽ തള്ളയാന പ്രസവിച്ച സ്ഥലത്തുനിന്ന് താഴേക്ക് നിരങ്ങിവീണുപോയതാണ്. താഴ്ചയിൽ നിന്ന് തിരികെകയറ്റാൻ കാട്ടാനകൂട്ടം ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ വനംവകുപ്പ് രക്ഷകരായി. പിന്നീട് ആരോഗ്യം വീണ്ടെടുത്ത കുട്ടിയാനയെ വനംവകുപ്പിന്‍റെ ആനത്താവളത്തിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിനെ കാണാൻ ആളുകളുടെ തിരക്കാണ് ഇപ്പോൾ. എന്നാൽ കുഞ്ഞിനെ കാണാൻ വരുന്നവര്‍ കുറച്ച് ലാക്ടോജൻ കൂടി കരുതണമെന്നാണ് കുട്ടിയാനയുടെ പരിചാരകര്‍ക്ക് പറയാനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News