2019ല്‍ 81.46 ശതമാനമെങ്കില്‍ 2024ല്‍ 75.42 ശതമാനം പോളിംഗ്; കോഴിക്കോട് മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കുറഞ്ഞത് 6% വോട്ടുകള്‍

കോഴിക്കോട് മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കുറഞ്ഞത് 6% വോട്ടുകള്‍. 2019 ല്‍ 81.46 ഉണ്ടായ പോളിംഗ് ശതമനം 75.42 ആയി കുറഞ്ഞു. പോളിംഗിലെ കുറവ് യുഡിഎഫ് ക്യാമ്പിന് ആശങ്ക സൃഷ്ടിക്കുമ്പോള്‍ നല്ല ആത്മവിശ്വാസത്തിലാണ് ഇടതു മുന്നണി. കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് എല്ലാ അസംബ്ലി മണ്ഡലത്തിലും പേളിംഗില്‍ ഇടിവുണ്ടായി.

ആകെ 6.04 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 2019 ല്‍ 81.46 ഉണ്ടായ പോളിംഗ് ശതമനം 75. 42 ആയി കുറഞ്ഞു. 2009 ലെ 74. 73 നടുത്താണ് ഇത്തവണത്തെ പോളിംഗ് രേഖപ്പെടുത്തിയത്. ആദ്യ മണിക്കൂറുകളിലെ ശക്തമായ തിരക്ക് ബൂത്തുകളില്‍ ഇത്തവണ ഉണ്ടായില്ല. പോളിംഗ് ശതമാനത്തിലെ കുറവ് വിജയത്തെ ബാധിക്കില്ലെന്നാണ് എല്‍ഡിഎഫ് കണക്ക് കൂട്ടല്‍.

Also Read : പ്രചാരണത്തിന്റെ തുടക്കം മുതല്‍ ആളില്ലാത്ത അവസ്ഥ; ആലത്തൂരില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് യുഡിഎഫ്

ഇടത് വോട്ടുകള്‍ പോള്‍ ചെയ്തിട്ടുണ്ട്. യുഡിഎഫ് കേന്ദ്രങ്ങളിലാണ് വോട്ട് ശതമാനം കുറഞ്ഞതെന്നും എല്‍ഡിഎഫ് വിലയിരുത്തുന്നു. സമസ്ത അടക്കമുള്ള ന്യൂനപക്ഷ വോട്ടുകള്‍ ഇത്തവണ ലഭിച്ചെന്നും എല്‍ഡിഎഫ് പറയുന്നു. എന്നാല്‍ പരമ്പരാഗതമായി ലഭിച്ചിരുന്ന ന്യൂനപക്ഷ വോട്ടുകള്‍ നഷ്‌പ്പെട്ടില്ലെന്നാണ് യുഡിഎഫിന്റെ അവകാശവാദം. പോളിംഗ് ബോധപൂര്‍വം വൈകിപ്പിച്ചെന്ന ആരോപണം യുഡിഎഫ് ഉയര്‍ത്തുന്നു.

ഇത് തങ്ങളുടെ വോട്ട് നഷ്ടപ്പെടുത്തിയെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. യുഡിഎഫ് കേന്ദ്രമായി കൊടുവള്ളി 81.3 9 ഉണ്ടായിരുന്ന പോളിംഗ് 76.31 ആയാണ് കുറഞ്ഞത്, 5 ശതമാനത്തിന്റെ കുറവ്. കോഴിക്കോട് നഗരത്തിലെ 2 മണ്ഡലങ്ങളിലും ഇടിവുണ്ടായി. വോട്ട് വിഹിതം വര്‍ധിപ്പിക്കാനാകുമെന്ന വിലയിരുത്തലിലാണ് എന്‍ഡിഎ ക്യാമ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News