കോഴിക്കോട് എ ടി എമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ പണം കവർന്ന കേസിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി. പൊലീസ് കസ്റ്റഡിയിൽ വിട്ടതിനു പിന്നാലെയായിരുന്നു തെളിവെടുപ്പ്. പ്രതികളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും.
കോഴിക്കോട് കൊയിലാണ്ടിയിൽ എം.ടി എം ൽ നിക്ഷേപിക്കാൻ കൊണ്ടു പോയ പണം കവർന്ന കേസിൽ പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചതിന് പിന്നാലെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. പണം എടുത്ത തിക്കോടിയിലെ ബാങ്ക്, പണം കണ്ടെത്തിയ വില്യാപ്പള്ളി തുടങ്ങിയ ഇടങ്ങളിൽ 3 പ്രതികളുമായി അന്വേഷണ സംഘം തെളിവെടുത്തു. ഏകദേശം 40 ലക്ഷം രൂപക്ക് അടുത്ത് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 62 ലക്ഷം രൂപ പ്രതികളായ സുഹൈൽ, താഹ, യാസിർ എന്നിവർ ചേർന്ന് തട്ടിയെടുത്തു എന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ ബാക്കി വരുന്ന തുക കൂടി കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. 5 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. 3 ദിവസത്തേക്ക് കസ്റ്റഡി കോടതി അനുവദിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here