സൂപ്പർലീഗ് കേരള: ‘കൊമ്പന്മാരെ’ ചങ്ങലയിൽ തളച്ച് കാലിക്കറ്റ് എഫ്സി ഫൈനലിൽ

calicut fc enters final super league kerala

സൂപ്പർ ലീഗ് കേരളയിൽ സെമി ഫൈനലിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ 2-1 ന് തളച്ചു കാലിക്കറ്റ് എഫ്സി ഫൈനലിൽ കടന്നു. മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് കാലിക്കറ്റ് എഫ്സിയുടെ ഫൈനൽ പ്രവേശനം. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന സെമിയിൽ കാലിക്കറ്റിനായി ജോൺ കെന്നഡി, ഗനി അഹമ്മദ് നിഗം എന്നിവരും കൊമ്പൻസിനായി ഓട്ടമർ ബിസ്‌പോയും ഗോൾ നേടി.

കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന സെമിയിൽ കാലിക്കറ്റിനായി ജോൺ കെന്നഡി, ഗനി അഹമ്മദ് നിഗം എന്നിവരും കൊമ്പൻസിനായി ഓട്ടമർ ബിസ്‌പോയും ഗോൾ നേടി.

ALSO READ; ഇത് ചരിത്രത്തിൽ ആദ്യം; പലസ്തീൻ അംബാസഡറെ അംഗീകരിച്ച് അയർലാൻഡ്

അബ്ദുൽ ഹക്കു കാലിക്കറ്റിനെയും ബ്രസീലുകാരൻ പാട്രിക് മോട്ട കൊമ്പൻസിനെയും നയിച്ച മത്സരത്തിൽ ശ്രദ്ധയോടെയാണ് ഇരു ടീമുകളും തുടങ്ങിയത്. 41 ആം മിനിറ്റിൽ ബോക്സിൽ വെച്ചുള്ള റിച്ചാർഡ് ഓസെയുടെ ഹാൻഡ് ബോളിന് റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. ഓട്ടമർ ബിസ്‌പോയുടെ കിക്ക് കാലിക്കറ്റ് പോസ്റ്റിൽ തുളച്ചുകയറിതോടെ ആദ്യ പകുതിയിൽ കൊമ്പൻസ് ഒരു ഗോളിന് മുന്നിൽ.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തോയ് സിംഗിന് പകരം കാലിക്കറ്റ് പിഎം ബ്രിട്ടോയെ കൊണ്ടുവന്നു. അറുപതാം മിനിറ്റിൽ കാലിക്കറ്റ് കാത്തിരുന്ന സമനില നേടി. ബ്രിട്ടോയുടെ ഗ്രൗണ്ടർ പാസിൽ സ്കോർ ചെയ്തത് പകരക്കാരനായി വന്ന ജോൺ കെന്നഡി (1-1). 74ആം മിനിറ്റിൽ കാലിക്കറ്റ് വിജയഗോൾ കുറിച്ചു. കെന്നഡിയുടെ കിക്ക് ക്രോസ്സ് ബാറിൽ തട്ടി തിരിച്ചുവന്നപ്പോൾ കാത്തിരുന്ന ഗനി അഹമ്മദ് നിഗം ഒരു ബുള്ളറ്റ് ഷോട്ടിലൂടെ പന്ത് പോസ്റ്റിലെത്തിച്ചു (1-2).

ALSO READ; ഇനി പിഡിഎഫുകൾ കുത്തിയിരുന്ന് വായിക്കേണ്ട, ചാറ്റ് ജിപിടി വച്ചുള്ള ഈ വിദ്യ അറിഞ്ഞിരുന്നാൽ മതി

അവസാന മിനിറ്റുകളിൽ പകരക്കാരെ ഇറക്കി കൊമ്പൻസ് സമനിലക്കായി പൊരുതിയെങ്കിലും ലക്ഷ്യം കാണാനായില്ല. ബുധനാഴ്ച നടക്കുന്ന കണ്ണൂർ വാരിയേഴ്‌സ് – ഫോഴ്‌സ കൊച്ചി രണ്ടാം സെമി ഫൈനലിലെ വിജയികളുമായി 10ന് നടക്കുന്ന ഫൈനലിൽ കാലിക്കറ്റ് ഏറ്റുമുട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News