അടുത്ത സ്വകാര്യവൽക്കരണം കോഴിക്കോട്ടോ ?

കോഴിക്കോട്‌ അന്താരാഷ്ട്ര വിമാനത്തതാവളം സ്വകാര്യവൽക്കരിക്കുമെന്ന്‌ കേന്ദ്ര വ്യോമയാന സഹമന്ത്രി വി കെ സിങ്‌. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ 25 വിമാനത്താവളം സ്വകാര്യവൽക്കരിക്കുമെന്ന്‌ വി കെ സിങ്‌ ലോക്‌സഭയെ അറിയിച്ചു.

ALSO READ: കമല്‍നാഥ് സ്ഥാനം ഒഴിഞ്ഞിട്ടില്ല; വ്യക്തമാക്കി കോണ്‍ഗ്രസ്

ട്രിച്ചി, കോയമ്പത്തൂർ, മധുര, ചെന്നൈ, വിജയവാഡ, തിരുപ്പതി, ഹുബ്ലി, രാജമുന്‌ധ്രി എന്നീ വിമാനത്താവളങ്ങളാണ് ദക്ഷിണേന്ത്യയിൽ നിന്ന്‌ പട്ടികയിലുള്ളത്. ഭുവനേശ്വർ, വാരാണസി, അമൃത്‌സർ, ഇൻഡോർ, റായ്‌പുർ, നാഗ്‌പുർ, പട്‌ന, സൂറത്ത്‌, റാഞ്ചി, ജോധ്പുർ, വഡോദര, ഭോപാൽ, ഇംഫാൽ, അഗർത്തല, ഉദയ്‌പുർ, ഡെറാഡൂൺ എന്നിവയും പട്ടികയിലുണ്ട്.

ALSO READ: കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് താത്കാലിക മൊറൊട്ടോറിയം പ്രഖ്യാപിച്ചു

അതുപോലെ സംസ്ഥാന വ്യവസായ വികസന കോർപറേഷൻ ശബരിമല വിമാനത്താവളത്തിന്‌ തത്വത്തിൽ അംഗീകാരം ലഭിക്കുന്നതിനുള്ള രണ്ടാംഘട്ട അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വി കെ സിങ്‌ ലോക്‌സഭയെ അറിയിച്ചു. തിരുവനന്തപുരം ഗ്രീൻഫീൽഡ്‌ വിമാനത്താവളം സ്ഥാപിക്കാനുള്ള സ്റ്റിയറിങ്‌ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ്‌ നിർദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News