വിവാദ നിലപാട് തിരുത്താന്‍ തയ്യാറാകാതെ കാലിക്കറ്റ് എന്‍ ഐ ടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍

വിവാദ നിലപാട് തിരുത്താന്‍ തയ്യാറാകാതെ കാലിക്കറ്റ് എന്‍ ഐ ടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍. ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് സമൂഹ മാധ്യമത്തിലിട്ട പോസ്റ്റിട്ടത് തിരുത്താന്‍ തയ്യാറാകാതെയാണ് ഷൈജയുടെ പ്രതികരണം.

അതേസമയം, അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു. എസ്എഫ് ഐ നല്‍കിയ പരാതിയിലാണ് ഷൈജ ആണ്ടവനെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തത്. അധ്യാപികയെ പുറത്താക്കണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു പുസ്തകം വായിച്ചതില്‍ നിന്നുള്ള അഭിപ്രായമാണ് താന്‍ പങ്കുവെച്ചതെന്നാണ് അധ്യാപികയുടെ വാദം

ഐ പി സി 153 വകുപ്പ് ചുമത്തി സമൂഹത്തില്‍ വിദ്വേശ പ്രചരണം നടത്തി ഭിന്നിപ്പ് സൃഷ്ടിക്കാനുള്ള ശ്രമത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് എന്‍ഐടിയിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗം പ്രൊഫസറാണ് ഷൈജ ആണ്ടവന്‍.

Also Read: ‘വരൾച്ചാദുരിതാശ്വാസംപോലും തടഞ്ഞു’, കേന്ദ്രത്തിനെതിരെ സമരം നടത്താനൊരുങ്ങി കർണാടകയിലെ കോൺഗ്രസ്‌ സർക്കാര്‍

‘ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ട്’ എന്നായിരുന്നു ഡോ. ഷൈജ ആണ്ടവന്റെ പ്രതികരണം. നാഥുറാം വിനായക് ഗോഡ്സെ ഭാരതത്തിലെ ഒരുപാടു പേരുടെ ഹീറോ’ എന്ന കുറിപ്പോടെ തീവ്ര ഹിന്ദുത്വ നിലപാട് പ്രചരിപ്പിക്കുന്ന അഡ്വ. കൃഷ്ണ രാജ് എന്ന പ്രൊഫൈലില്‍ നിന്നും പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിന് താഴെയാണ് ഷൈജയുടെ കമന്റ് വന്നത്. why Godse Killed Gandhi എന്ന പുസ്തകം വായിച്ചതാണ് ഇത്തരമൊരു കമന്റിടാന്‍ പ്രേരണയായതെന്നാണ് ഷൈജയുടെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News