കാലിക്കറ്റ് പി ജി പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല പി ജി ഏകജാലക പ്രവേശനത്തോടനുബന്ധിച്ചുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. മാന്‍ഡേറ്ററി ഫീസടച്ച് വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് ഉറപ്പാക്കണമെന്ന് സര്‍വകലാശാല അറിയിച്ചു. എസ് സി/എസ് ടി/ഒഇസി/ഒഇസിക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് 135 രൂപ, മറ്റുള്ളവര്‍ക്ക് 540 രൂപ എന്നിങ്ങനെയാണ് മാന്‍ഡേറ്ററി ഫീസ്. ജൂലായ് 27-ന് വൈകിട്ട് അഞ്ചുവരെ അടയ്ക്കാം.

ALSO READ:‘കോടികളുടെ എസ്‌സിഎസ്ടി ഫണ്ട് ഇനി നൽകുന്നത് പശുക്കൾക്ക്’, വിചിത്ര നടപടിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍

ഫീസടച്ചവര്‍ അവരുടെ ലോഗിനില്‍ മാന്‍ഡേറ്ററി ഫീസ് റസീറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം. ഫീസ് റസീറ്റ് ലഭിച്ചാല്‍ മാത്രമേ പേമെന്റ് പൂര്‍ത്തിയായതായി പരിഗണിക്കൂ.അലോട്‌മെന്റ് ലഭിച്ച് നിര്‍ദിഷ്ടസമയപരിധിക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസ് അടയ്ക്കാത്തവര്‍ക്ക് നിലവില്‍ ലഭിച്ച അലോട്‌മെന്റ് നഷ്ടമാകുന്നതും തുടര്‍ന്നുള്ള അലോട്‌മെന്റ് പ്രക്രിയയില്‍നിന്ന് പുറത്താകുന്നതുമാണ്.

ALSO READ:ഹരിയാന പഞ്ചാബ് അതിർത്തിയിൽ സമരം തുടരുന്ന കർഷകരുടെ പ്രശ്നം പരിഹരിക്കണം; സമിതിയെ നിർദ്ദേശിക്കണമെന്ന് സുപ്രീംകോടതി

കേരളത്തിനു പുറത്തുള്ള സര്‍വകലാശാല/സ്ഥാപനങ്ങളില്‍നിന്ന് ബിരുദം നേടിയവര്‍ അതത് സര്‍വകലാശാലകളില്‍നിന്നും ആ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്നു എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം (ബോണഫൈഡ് സര്‍ട്ടിഫിക്കറ്റ്), അവരുടെ മാര്‍ക്ക് / ഗ്രേഡ് കാര്‍ഡില്‍ മാര്‍ക്ക് ശതമാനവിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ മാര്‍ക്ക് ശതമാന വിവരങ്ങള്‍ തെളിയിക്കുന്ന സാക്ഷ്യപത്രം തുടങ്ങിയ രേഖകള്‍ പ്രവേശനസമയത്തു ഹാജരാക്കേണ്ടതാണ്. വിവരങ്ങള്‍ക്ക്: admission.uoc.ac.in

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News