കാലിക്കറ്റ് സര്‍വകലാശാല: ബിരുദ പ്രവേശനം, രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കാലിക്കറ്റ് സര്‍വകലാശാലയില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ബിരുദപ്രവേശന രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഓണ്‍ലൈനായി ജൂണ്‍ ഒന്ന് വൈകിട്ട് അഞ്ച് മണിവരെ അപേക്ഷിക്കാം. ഇത്തവണ ബി.കോം., ബി.ബി.എ. എന്നിവയുള്‍പ്പെടെ എല്ലാ ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകള്‍ക്കും സ്പെഷ്യലൈസേഷന്‍ ഉണ്ടാകും. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി 35 ഗവ.കോളേജുകള്‍, 47 എയ്ഡഡ് കോളേജുകള്‍, 219 സ്വാശ്രയ കോളേജുകള്‍ ഉള്‍പ്പെടെ 311 കോളേജുകളിലാണ് പ്രവേശന സൗകര്യം ഒരുക്കിയിരിക്കുന്നത്. എസ്‌സി/എസ്ടി വിഭാഗത്തിലുള്ളവര്‍ക്ക് 195 രൂപ, മറ്റുള്ളവര്‍ക്ക് 470 രൂപ എന്നിങ്ങനെയാണ് അപേക്ഷഫീസ്.

ALSO READ:  കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ തെറ്റായ ട്രാക്കില്‍ ഗുഡ്‌സ് ട്രെയിന്‍ നിര്‍ത്തിയ സംഭവം; സുരക്ഷാവീഴ്ചയില്ലെന്ന് റെയില്‍വേ

ബി.എ. 47, ബി.എസ്സി. 37, ബി.കോം. അഞ്ച്, ബി.വോക്. 35 എന്നിങ്ങനെയാണ് പ്രോഗ്രാമുകള്‍.വിവിധ കോളേജുകളില്‍ ലഭ്യമായ ബിരുദ പ്രോഗ്രാമുകളുടെ മേജര്‍, മൈനര്‍, സ്പെഷ്യലൈസേഷന്‍ എന്നിവയുടെ വിശദാംശങ്ങള്‍ അതത് കോളേജുകളുടെ വെബ്‌സൈറ്റില്‍/നോട്ടീസ് ബോര്‍ഡിലുണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് 20 ഓപ്ഷന്‍വരെ നല്‍കാം. അലോട്ട്‌മെന്റ്, അഡ്മിഷന്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഫോണ്‍: 0494 2660600, 2407016, 2407017. വെബ്‌സൈറ്റ്: admission.uoc.ac.in

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News