ഗവര്‍ണര്‍ക്ക് തിരിച്ചടി; കാലിക്കറ്റ് വിസിയെ പുറത്താക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

ARIF MUHAMMED KHAN

വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. കാലിക്കറ്റ് വിസിയെ പുറത്താക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.

ALSO READ:  മോദി സർക്കാരിന് കനത്ത പ്രഹരം; ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിച്ചത് സുപ്രീംകോടതി സ്റ്റേ ചെയ്തു

വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. കാലിക്കറ്റ് വിസിയെ പുറത്താക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ. എം.കെ ജയരാജിനെ പുറത്താക്കിയ നടപടി ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെയാണ് സ്റ്റേ ചെയ്തത. ഡോ. എംവി നാരായണന്‍, ഡോ. എംകെ ജയരാജ് എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ALSO READ: വടക്കന്‍ പറവൂരില്‍ മരുമകളെ കഴുത്തറുത്ത് കൊന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന് പറഞ്ഞാണ് മാര്‍ച്ച് 7ന് ചാന്‍സലര്‍ വിസിയെ പുറത്താക്കിയത്. വിസിയെ തിരഞ്ഞെടുക്കുന്നതിനായുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്തിയതായിരുന്നു ഡോ. ജയരാജിന്റെ പുറത്താക്കലിലേക്കു നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News