എല്ലാവരും ഓടിക്കോ കരടി വരുന്നേ! ഇന്‍ഷുറന്‍സ് പണം തട്ടാന്‍ ആൾമാറാട്ടം, ഒടുവിൽ നനഞ്ഞ പടക്കമായി അഴിക്കുള്ളിലേക്ക്

CALIFORNIA

കരടിയുടെ വേഷംകെട്ടി ആഢംബര കാറുകള്‍ തകര്‍ത്ത് ഇന്‍ഷുറന്‍സ് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തിൽ നാല് പേർ  പിടിയിലായി. അമേരിക്കയിലെ കലിഫോർണി യയിലാണ് സംഭവം. നഷ്ടപരിഹാരം ക്ലെയിം ചെയ്തത്തോടെ ഇൻഷുറൻസ് കമ്പനി നടത്തിയ പരിശോധനയിലാണ് പ്രതികൾ കുരുങ്ങിയത്.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ലോസ് ഏഞ്ചല്‍സിന് സമീപം മലയോര മേഖലയില്‍ പാര്‍ക്ക് ചെയ്ത കാർ ആക്രമിക്കുന്നതായി പ്രതികൾ നാടകം കളിച്ചത്. തുടർന്ന് കരടി ആക്രമണത്തിൽ കാറിന്റെ
സീറ്റുകള്‍കടക്കം കേടുപാടുകൾ സംഭവിച്ചെന്ന് ചൂടിക്കാട്ടി ഇവർ ഇന്ഷുറന്സിനായി ക്ലെയിമം നൽകി. കരടിയുടെ ആക്രമണം നടന്നുവെന്നതിന് തെളിവായി ഇവർ കരടി കാർ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളടക്കം ഇൻഷുറൻസ് കമ്പനിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ ഇതിൽ ദുരൂഹത തോന്നിയ കമ്പനി ചെറിയൊരു അന്വേഷണം നടത്തിയപ്പോഴാണ് കള്ളം വെളിച്ചത്തായത്.

ALSO READ; 300000000 രൂപ ശമ്പളം! ഒരു സ്വിച്ച് ഓൺ-ഓഫ് ചെയ്താൽ മാത്രം മതി, എന്നിട്ടും ഈ ജോലിക്കാരും വരുന്നില്ല

കരടിയുടെ വേഷം കെട്ടി എത്തിയ മനുഷ്യനാണ് കാറിന്റെ അകത്ത് കയറി സീറ്റടക്കം കീറിയയതെന്ന് പിന്നീട് ഇന്‍ഷുറന്‍സ് ഫ്രോഡ് ഡിറ്റക്ടീവ് അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ പ്രതികളുടെ വീട് പരിശോധിച്ചപ്പോൾ കരടിയുടെ വേഷം കൂടി കണ്ടെത്തിയത് കേസിൽ നിർണ്ണായകമായി.ഇതോടെ നാല് പേരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.ഇന്‍ഷുറന്‍സ് കമ്പനിയെ കബളിപ്പിക്കാന്‍ ശ്രമിച്ച കേസ് ചുമത്തിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News