വെറും 50 കിലോഗ്രം കലിഫോര്‍ണിയം ബീഹാറിൽ നിന്നും പൊലീസ് പിടിച്ചു. കലിഫോര്‍ണിയം കടത്താൻ ശ്രമിച്ചതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടിച്ചെടുത്ത കലിഫോര്‍ണിയത്തിന്റെ മൂല്യം കേട്ടവരൊന്ന് ഞെട്ടി 850 കോടി രൂപ!. ഗ്രാമിന് ഏകദേശം 17 കോടി രൂപ. മദ്രാസ് ഐഐടിയില്‍ നിന്നുള്ളതാണെന്ന വ്യാജ ലാബ് റിസല്‍ട്ടുമായി കലിഫോര്‍ണിയം വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നംഗ സംഘം പൊലീസ് പിടിയിലായത്.കലിഫോര്‍ണിയത്തിന്റെ വിൽപ്പനയും വാങ്ങലും ഇന്ത്യയിൽ നിരോധിച്ചിട്ടുള്ളതാണ്. ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്ത കലിഫോര്‍ണിയം ആണവ ഏജൻസിക്ക് കൈമാറുകയും ചെയ്തു.
Also Read: അയ്യോ! ആളെ മാറിപ്പോയി; ഞെട്ടിപ്പിക്കുന്ന ട്രാൻസ്ഫോർമേഷനുമായി യൂട്യൂബർ
ലോകത്തിലുള്ള ഏറ്റവും വിലയേറിയ പദാര്‍ഥങ്ങളിലൊന്നാണ് കലിഫോര്‍ണിയം. ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിലൂടെ 1952 ല്‍ കാലിഫോർണിയയിലാണ് കൃത്രിമ രാസ മൂലകമായ കലിഫോര്‍ണിയം നിർമ്മിച്ചത്. ആണവ നിലയങ്ങളില്‍ ഉപയോഗിക്കുന്ന കലിഫോര്‍ണിയം വിമാന സുരക്ഷയിലും കാൻസർ ചികിത്സാരംഗത്തും ഒഴിവാക്കാനാകാത്ത പദാർത്ഥമാണ്.
ന്യൂക്ലിയര്‍ റിയാക്ടറുകളുടെ പ്രവര്‍ത്തനത്തിനാണ് കലിഫോര്‍ണിയം ആണവറിയാക്ടറുകളിൽ ഉപയോഗിക്കുന്നത്. മെറ്റല്‍ ഡിറ്റക്ടറുകളിലും, ഇന്ധന സാന്നിധ്യമറിയാനുള്ള ഉപകരണങ്ങളിലും, അപരിചിതമായ വസ്തുക്കളുടെ ഘടന തിരിച്ചറിയാനും കലിഫോർണിയം ഉപയുക്തമാക്കുന്നുണ്ട്.
മസ്തിഷ്ക, ഗര്‍ഭാശയ, ഗള കാന്‍സറുകളുടെ ചികില്‍സയ്ക്കായിട്ടാണ് കലിഫോർണിയം കാൻസർ ചികിത്സയിൽ ഉപയോഗിക്കുന്നത്. ആറ്റത്തിലെ കുഞ്ഞന്‍ ന്യൂക്ലിയസുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതിനാല്‍ തന്നെ കാഠിന്യമേറിയ പദാര്‍ഥങ്ങളില്‍ പോലും വളരെ വേഗത്തില്‍ ഉള്ളിലേക്ക് കടക്കാൻ കലിഫോർണിയത്തിന് കഴിയും. പാറയോളം കടുപ്പമുള്ള വസ്തുക്കളുടെയും, യന്ത്രങ്ങളുടെയും ഉൾഭാഗം പരിശോധിക്കാനും കലിഫോർണിയം ഉപയോഗിക്കും. അത്യുഗ്രമായ റേഡിയോ ആക്ടിവിറ്റി നടക്കുന്നതിനാല്‍ വിഷലിപ്തവുമായ പദാർത്ഥമാണ് കലിഫോർണിയം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here